Latest NewsIndia

‘ഹിജാബ് മദ്രസയിൽ ധരിക്കാനുള്ളതാണ്, ശരിയ നിയമസംഹിത വേണ്ടവർക്ക് പാകിസ്ഥാനിലേക്ക് പോകാം’ : ബിജെപി എംപി

ബംഗളൂരു: ഹിജാബ് ധരിക്കണമെന്ന് നിർബന്ധമുള്ളവർ മദ്രസയിലേക്ക് പോകാൻ ആവശ്യപ്പെട്ട് ബിജെപി എംപി പ്രതാപ് സിംഹ. ഹിജാബിനു വിദ്യാഭ്യാസത്തെക്കാൾ പ്രധാന്യം നൽകുന്നവർ മദ്രസയിലേക്കാണ് പോകേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. മൈസൂർ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് പ്രതാപ്.

കർണാടക സർക്കാരിന്റെ മതവസ്ത്രങ്ങൾ നിരോധിച്ചു കൊണ്ടുള്ള നടപടിയെ ശക്തമായി പിന്തുണച്ച പ്രതാപ് സിംഹ, വിദ്യാർത്ഥികൾ വിദ്യാലയങ്ങളുടെ നിയമവും ഡ്രസ്സ് കോഡും അനുസരിക്കണമെന്ന് ആവശ്യപ്പെട്ടു. ചിട്ടകളിലും അച്ചടക്കത്തിലും ഊന്നിയാണ് വിദ്യാഭ്യാസ സമ്പ്രദായം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശരിയാ നിയമം വേണമെന്ന് ചിലർ നിർബന്ധം പിടിക്കുന്നുണ്ടെന്നും, അങ്ങനെ നിർബന്ധമുള്ളവർ 1947-ൽ, പകുത്തു നൽകിയ സ്വന്തം മതരാഷ്ട്രമായ പാകിസ്ഥാനിലേക്ക് പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മതപരമായ അടിസ്ഥാനത്തിൽ ഒരിക്കൽ വിഭജിക്കപ്പെട്ട രാഷ്ട്രമാണ് ഇതെന്നും, മൂന്നിൽ രണ്ടു പ്രദേശങ്ങളും ഒരു മതവിഭാഗത്തിന് മാത്രമാണ് നൽകിയതെന്നും പ്രതാപ് ചൂണ്ടിക്കാട്ടി. ഈ രാജ്യത്തിൽ ജീവിക്കുന്നവർ ഇവിടത്തെ നിയമങ്ങളും വ്യവസ്ഥകളും അനുസരിക്കണമെന്ന് നിഷ്കർഷിച്ച എംപി, ഭാരതത്തിന്റെ അടിസ്ഥാന വ്യവസ്ഥ ഹിന്ദു ധർമ്മമാണെന്നും പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button