Latest NewsIndia

‘മുസാഫർ നഗർ കലാപവും, കൈരാനയിൽ നിന്നും പ്രാണരക്ഷാർത്ഥം ഓടേണ്ടി വന്നതും ജനങ്ങൾ മറന്നിട്ടില്ല’ : ആഞ്ഞടിച്ച് ജെപി നദ്ദ

ലക്‌നൗ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സമാജ്വാദി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് ദേശീയ അധ്യക്ഷൻ ജഗദ് പ്രകാശ് നദ്ദ. മുസാഫർ നഗർ കലാപവും കൈറാനയിൽ നിന്നും പ്രാണരക്ഷാർത്ഥം ഓടേണ്ടി വന്നതും ജനങ്ങൾ മറന്നിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

2013 സെപ്റ്റംബർ മാസത്തിൽ, ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ രണ്ട് മതവിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ 62 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നൂറുകണക്കിന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. ഈ സംഭവത്തിലെ പ്രതികളിലൊരാളെ, അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പിന്നീട് ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തിയത് വിവാദം സൃഷ്ടിച്ചിരുന്നു.

2016-ൽ, പശ്ചിമ ഉത്തർപ്രദേശിലെ ശംലി ജില്ലയിലെ കൈരാനയിൽ, മുസ്ലിം ഭൂരിപക്ഷ മേഖലയിൽ നിന്ന് ക്രൂരമായ പീഡനം നിമിത്തം 250ഓളം ഹിന്ദു കുടുംബങ്ങൾക്ക് വീട് വിട്ടോടേണ്ടി വന്നിട്ടുണ്ട്. പിന്നീട് നടന്ന അന്വേഷണത്തിൽ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഭവം ശരിവെക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളെ ഉദ്ധരിച്ചു കൊണ്ടായിരുന്നു ജെപി നദ്ദയുടെ പ്രസ്താവന. യോഗി ആദിത്യനാഥ് മന്ത്രിസഭ അധികാരത്തിൽ കയറിയപ്പോൾ, ഈ കുടുംബങ്ങളിൽ പലരും തിരിച്ചു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button