Latest NewsInternational

റഷ്യ-ഉക്രൈൻ യുദ്ധം : നടക്കാൻ പോകുന്നത് അരലക്ഷം പേരുടെ കൂട്ടക്കുരുതി

വാഷിംഗ്ടൺ: ഉക്രൈയ്‌നും റഷ്യയും തമ്മിൽ യുദ്ധം നടന്നാൽ ഉണ്ടാകുന്നത് ഭയാനകമായ മനുഷ്യക്കുരുതിയെന്ന് മുന്നറിയിപ്പു നൽകി ന്യൂയോർക്ക് ടൈംസ്. യുദ്ധത്തിൽ 50,000 പേർക്ക് മരണം സംഭവിക്കുമെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 25,000 ഉക്രൈൻ സൈനികരും 10,000 റഷ്യൻ സൈനികരും കൊല്ലപ്പെട്ടുമെന്നാണ് ഇവർ പറയുന്നത്. 15,000 ജനങ്ങൾ കൊല്ലപ്പെടുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

യുദ്ധം നടന്നാൽ നിരവധി ജനങ്ങൾ രാജ്യത്തു നിന്ന് പാലായനം ചെയ്യുന്നതായിരിക്കും. പത്ത് മുതൽ അൻപത് ലക്ഷം വരെ വരുന്ന ജനങ്ങളാണ് സർവ്വതും നഷ്ടപ്പെട്ട് അഭയാർത്ഥികളാവുകയെന്ന് ന്യൂയോർക്ക് ടൈംസ് അറിയിച്ചു. പോളണ്ടിന്റെ അതിർത്തി ലക്ഷ്യമാക്കിയാണ് അഭയാർത്ഥി പ്രവാഹം ഉണ്ടാവുകയെന്നും ഇവർ സൂചിപ്പിക്കുന്നുണ്ട്.

ഉക്രൈൻ അതിർത്തിയിൽ റഷ്യ വൻതോതിൽ സൈനികവിന്യാസം നടത്തിയിട്ടുണ്ട്. റഷ്യ ഉക്രൈയ്നെ ആക്രമിക്കുകയാണെങ്കിൽ തിരിച്ചടിക്കുമെന്ന് യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഉക്രൈനിൽ റഷ്യ അധിനിവേശത്തിന് ഒരുങ്ങുകയാണെന്ന് യു.എസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ, ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് റഷ്യ രംഗത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button