ThiruvananthapuramLatest NewsKeralaNews

വണ്ടിക്ക് പിന്നിൽ കുതിരയെ കെട്ടിയിട്ട് എന്ത് കാര്യം, ലോകായുക്ത ഭേദഗതിയിൽ വിയോജിപ്പ് അറിയിക്കും: കാനം രാജേന്ദ്രൻ

ഓർഡിനൻസ് ഇറക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ് നിലവിൽ ഉള്ളത് എന്നതാണ് സിപിഐയുടെ ചോദ്യം.

തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയെ ഇപ്പോഴും എതിർക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഓർഡിനൻസ് ഇറക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ് നിലവിൽ ഉള്ളത് എന്നതാണ് സിപിഐയുടെ ചോദ്യം. അഭിപ്രായ സമന്വയം രൂപീകരിച്ച് മാത്രമേ എൽഡിഎഫിന് മുന്നോട്ട് പോകാൻ കഴിയുകയുള്ളു എന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Also read: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : പ്രതി പിടിയിൽ

‘ഇക്കാര്യത്തിൽ സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ല. മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് ആശയസമന്വയത്തിൽ എത്തിച്ചേരണം. വണ്ടിക്ക് പിറകിൽ കുതിരയെ കെട്ടിയിട്ട് എന്ത് കാര്യം?’ സിപിഎമ്മുമായി ചർച്ചയ്ക്ക് തയ്യാറാകുമോ എന്ന ചോദ്യത്തിന് കാനം രാജേന്ദ്രൻ പറഞ്ഞു.

‘ലോകായുക്ത ഭേ​ദ​ഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത് അദ്ദേഹത്തിന് അത് ആവശ്യമുണ്ടന്ന് ബോധ്യമുള്ളതുകൊണ്ട് ആണ്. ലോകായുക്ത ബിൽ നിലവിൽ വരുമ്പോൾ വിയോജിപ്പുകൾ അറിയിക്കാൻ അവസരം ഉണ്ടാകും. ക്യാബിനറ്റിൽ എന്ത് നടന്നു എന്ന് ഞാൻ പറയില്ല. ഞാൻ ക്യാബിനറ്റിൽ ഇല്ല.’ കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

‘എം ശിവശങ്കർ പുസ്തകം എഴുതിയത് ഒരു മാർക്കറ്റിംഗ് തന്ത്രമാണ്. സിപിഐക്ക് സ്വർണക്കടത്തുമില്ല, അതിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമവും നടത്തിയിട്ടില്ല. ഏത് തരത്തിൽ വേണമെങ്കിലും പുനരന്വേഷണം നടക്കട്ടെ. അതിൽ സിപിഐ അഭിപ്രായം പറയില്ല’ കാനം രാജേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button