Latest NewsNewsIndia

ഗുര്‍മീത് റാം റഹീമിന് 21 ദിവസത്തെ പരോള്‍ അനുവദിച്ച് ഹരിയാന സര്‍ക്കാര്‍

ചണ്ഡിഗഡ്: കൊലക്കേസിലും ബലാല്‍സംഗക്കേസിലും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേര സച്ച സൗദ ആദ്ധ്യാത്മിക നേതാവ് ഗുര്‍മീത് റാം റഹീം സിംഗിന് 21 ദിവസത്തേക്ക് പ്രത്യേക പരോള്‍ അനുവദിച്ചു. 21 ദിവസത്തെ പരോളാണ് നല്‍കിയിരിക്കുന്നത്. ഇതിന് കാരണമൊന്നും ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

Read Also :സിൽവർലൈൻ സർവേയുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല: പദ്ധതി സര്‍വേക്ക് എതിരേ ഹൈക്കോടതി

പ്രായമായ മാതാവിനെ സന്ദര്‍ശിക്കാനും മറ്റ് ആരോഗ്യപരമായ കാര്യങ്ങള്‍ക്കുമായി ഗുര്‍മീതിന് നേരത്തെ മൂന്ന് തവണ അടിയന്തരമായി പരോള്‍ ലഭിച്ചിരുന്നു. ഈ 21 ദിവസം ഗുരുഗ്രാമിലെ ഫാം ഹൗസില്‍ തന്നെ തുടരണമെന്ന നിബന്ധനയോടെയാണ് നീണ്ട അവധി അനുവദിച്ചിരിക്കുന്നത്. അതേസമയം ദേരയുടെ ആസ്ഥനമായ സിരിസയില്‍ സന്ദര്‍ശനം നടത്തുന്നതിന് ഗുര്‍മീതിന് വിലക്കുണ്ട്

അതേസമയം, പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുര്‍മീതിന് അനുവദിച്ച അവധി കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. പഞ്ചാബിലെ 69 മണ്ഡലങ്ങള്‍ നിലനില്‍ക്കുന്ന മാള്‍വാ മേഖലയില്‍ ദേരാ വിശ്വാസികളാണ്. പ്രധാനമായും ഗുര്‍മീതിനെ പിന്തുണയ്ക്കുന്നവരാണ് ഇവടെയുള്ളത്.

അന്തേവാസികളായ വനിതകളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലും മുന്‍ മാനേജറെയും മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയ കേസിലുമാണ് 54-കാരനായ ഗുര്‍മീത് കുറ്റകരാനാണെന്ന് പഞ്ച്കുള സിബിഐ പ്രത്യേക കോടതി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button