ThiruvananthapuramKeralaNattuvarthaLatest NewsNews

ആ​ക്രി​ക്ക​ട​യി​ല്‍ തീ​പി​ടി​ത്തം : സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

കൊ​ല്ല​മ്പു​ഴ പൊ​ന്ന​റ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൂ​ഴി​യി​ല്‍ സ്വ​ദേ​ശി നു​ജു​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ക്രി​ക്ക​ട​യി​ൽ ശനിയാഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് തീ​പി​ടി​ച്ച​ത്

ആ​റ്റി​ങ്ങ​ല്‍: ആ​ക്രി​ക്ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. കൊ​ല്ല​മ്പു​ഴ പൊ​ന്ന​റ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൂ​ഴി​യി​ല്‍ സ്വ​ദേ​ശി നു​ജു​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ക്രി​ക്ക​ട​യി​ൽ ശനിയാഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് തീ​പി​ടി​ച്ച​ത്.

സാ​ധ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ഷെ​ഡി​നു​ള്ളി​ല്‍ നി​ന്നും വൈ​കു​ന്നേ​രം തീ​യും​പു​ക​യും ഉ​യ​രു​ന്ന​തു​ ക​ണ്ട നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ​ത​ന്നെ ഫ​യ​ര്‍​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യിക്കു​ക​യാ​യി​രു​ന്നു.

Read Also : ആദ്യരാത്രി കഴിഞ്ഞ് ഭാര്യ വീട്ടില്‍ നിന്നും മുങ്ങി : കൊണ്ടോട്ടി സ്വദേശി കമറുദീൻ ഒരു വർഷത്തിന് ശേഷം അറസ്റ്റിൽ

നാ​ട്ടു​കാ​ര്‍ ചേർന്ന് തീ​പ​ട​രാ​ത്ത ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ മാ​റ്റി​യ​തി​നാ​ല്‍ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചാ​രി​റ്റ​ബി​ള്‍ സം​ഘ​ട​ന​യു​ടെ വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​യ്ക്ക് മാ​റ്റി.

ആ​റ്റി​ങ്ങ​ല്‍, വ​ര്‍​ക്ക​ല, വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ര്‍​സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു​ള്ള അ​ഞ്ച് യൂ​ണി​റ്റെ​ത്തി ഒ​രു​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ​ നിയന്ത്രണവിധേയമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button