Latest NewsNewsIndia

കശ്മീർ വിഘടനവാദികള്‍ക്ക് പിന്തുണ: കെഎഫ്‌സിയ്ക്കെതിരെ ബഹിഷ്കരണ ക്യാമ്പയിനുമായി സോഷ്യൽ മീഡിയ

ഇസ്ലമാബാദ് : കശ്മീരിലെ വിഘടനവാദികൾക്ക് പിന്തുണ നൽകിയ കെഎഫ്‌സി ബഹിഷ്ക്കരിക്കാൻ ആഹ്വാനവുമായി സോഷ്യൽ മീഡിയ. പാകിസ്ഥാനിലെ ഹ്യുണ്ടായ് കാർ ഡീലർ കാശ്മീർ വിഘടനവാദികളെ പിന്തുണച്ചതിന് പിന്നാലെയാണ് കെഎഫ്‌സിയ്‌ക്കെതിരെയും രൂക്ഷമായ വിമർശനം ഉയരുന്നത്.

കഴിഞ്ഞ വർഷം ‘കശ്മീർ ഐക്യദാർഢ്യ ദിനത്തിലാണ്’ കമ്പനി കാശ്മീർ വിഘടനവാദികൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. ‘കശ്മീർ സോളിഡാരിറ്റി ഡേയ്‌ക്കൊപ്പം നിൽക്കുന്നു, അവർക്കും സ്വാതന്ത്ര്യം വേണം. സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹങ്ങൾ ഹൃദയംഗമമാണ്‘ എന്നായിരുന്നു കെഎഫ്‌സിയുടെ ഫേസ്ബുക്ക് പോസ്റ്റ് . വിഘടനവാദികളോട് ഇന്ത്യൻ പ്രദേശത്ത് നിന്ന് കശ്മീരിനെ വിഘടിപ്പിക്കുക എന്ന ലക്ഷ്യം പിന്തുടരാനാണ് കമ്പനി ആഹ്വാനം ചെയ്തത്.

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും

നിരവധി വിമർശനമുയർന്നിട്ടും കെഎഫ്‌സി പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടില്ല. അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ ഇന്ത്യയ്‌ക്കെതിരായ പ്രചാരണത്തിലും ധിക്കാരപരമായ ഇടപെടലുകളിലും ഇന്ത്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾ അസ്വസ്ഥരാണ് തുടർന്ന് ഹ്യുണ്ടായ് ബഹിഷ്കരിക്കാൻ ആഹ്വാനം ഉയർന്നതുപോലെ കെഎഫ്‌സി ബഹിഷ്‌കരിക്കാൻ സോഷ്യൽ മീഡിയയിൽ ആവശ്യം ഉയരുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button