Latest NewsNewsLife Style

മാനസിക നില പെട്ടന്ന് മാറിമറിയുന്നെങ്കിൽ ശ്രദ്ധിക്കുക

ജീവിതത്തിൽ പല മാനസികാവസ്ഥകളിലൂടെ കടന്ന് പോകുന്നവരാണ് നാം. ചിലപ്പോൾ സന്തോഷം, ചിലപ്പോൾ ദുഃഖം, ചിലപ്പോൾ ദേഷ്യം, ചിലപ്പോൾ നിർവികാരത – അങ്ങനെ പല തരത്തിൽ ചഞ്ചലപ്പെട്ടാണ് നമ്മുടെ മനസ്സ് ഓരോ നിമിഷവും കടന്ന് പോകുന്നത്. എന്നാൽ ഇതൊക്കെ ഒരു വ്യക്തിയെ സംബന്ധിച്ച് സാധാരണമാണ്. എന്നാൽ ചിലരിൽ ചിലപ്പോഴൊക്കെ ഇതല്ല അവസ്ഥ.

അമിതമായി സന്തോഷിച്ചിരിക്കുമ്പോൾ പൊടുന്നനെ ദേഷ്യപ്പെടുക അല്ലെങ്കിൽ സങ്കടപ്പെടുക, അതുവരെ ഉണ്ടായിരുന്ന സന്തോഷവും ആവേശവുമൊക്കെ പെട്ടന്ന് ഇല്ലാതാക്കുക എന്നിങ്ങനെയൊക്കെ ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട സമയമാണ്, കാരണം ഇത് ബൈപോളാർ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

ചുറ്റുമുള്ളവരെ അത്ഭുതപ്പെടുത്തും വിധമാകും മാനസികാവസ്ഥയിലെ മാറ്റം. ഏറെ സന്തോഷത്തോടെ, ഊർജ്ജസ്വലതയോടെ നിൽക്കുന്ന സമയത്ത് അകാരണമായി ദുഃഖ ഭാവത്തിലേയ്ക്ക് മാറിയേക്കാം. ബൈപോളാർ ഡിസോർഡർ, ബൈപോളാർ II ഡിസോർഡർ, സൈക്ലോത്തിമിക് ഡിസോർഡർ എന്നിങ്ങനെ മൂന്ന് തരം ബൈപോളാർ ഡിസോർഡറുകൾ ഉണ്ട്. മൂന്ന് അവസ്ഥയിലും മനസികാവസ്തയിലെ മാറ്റത്തിൽ വരുന്ന ഏറ്റക്കുറച്ചിലുകളിൽ വ്യത്യാസമുണ്ടാകും.

ബൈപോളാർ ഡിസോർഡർ ഉണ്ടാകുന്നതിന്റെ കൃത്യമായ കാരണം പറയാനാകില്ല, എന്നാൽ തലച്ചോറിലെ ചില ജനിതക ഘടകങ്ങളിലെ വ്യത്യാസം മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത് എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ പാരമ്പര്യമായി ആർക്കെങ്കിലും ഈ അവസ്ഥയുണ്ടെങ്കിൽ ഈ അവസ്ഥ ബാധിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ശാരീരിക അസ്വാസ്ഥ്യങ്ങൾ, ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ അല്ലെങ്കിൽ ജീവിതത്തെ അമിതമായി ബാധിയ്ക്കുന്ന മറ്റ് പ്രശ്നങ്ങൾ എന്നിവയും ബൈപോളാർ തകരാറിനെ കാരണമാകും.

ബൈപോളാർ ഡിസോർഡർ കണ്ടെത്താനായി പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഒരു പരിശോധനയും ഇല്ല, എന്നാൽ ഇത് തിരിച്ചറിയാൻ ചില പ്രത്യേക ചോദ്യാവലികളാണ് ഉപയോഗിക്കുന്നത്. ഈ ചോദ്യങ്ങളോട് രോഗി എങ്ങനെ പ്രതികരിയ്ക്കുന്നു എന്നതാണ് ശ്രദ്ധിക്കുന്നത്. ഇവ പരിഗണിച്ചാണ് ആദ്യ ഘട്ടത്തിൽ പരിശോധന നടത്തുന്നത്.

ബൈപോളാർ രോഗം ബാധിച്ച ആളുകൾക്ക് ശരിയായ സമയത്ത് രോഗനിർണയം നടത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്‌താൽ ഈ അവസ്ഥ മാറ്റിയെടുക്കാൻ കഴിയും. കൃത്യമായ പരിചരണം ലഭിക്കുന്നതോടെ ആരോഗ്യകരവുമായ ജീവിതം നയിക്കാനും കഴിയും. മരുന്നുകളോടൊപ്പം സൈക്കോതെറാപ്പിയും ഉൾപ്പെടുന്നതാണ് ഇതിനുള്ള ചികിത്സ. രോഗാവസ്ഥ ഏറെ കാലം നീണ്ടു നിൽക്കുന്ന അവസ്ഥ ആണെങ്കിൽ ദീർഘ കാലം മരുന്നുകൾ കഴിക്കുകയും ജീവിത ശൈലിയിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തുകയും വേണം.

Read Also:-സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് അകറ്റാന്‍!

ഈ അവസ്ഥ നേരത്തെ കണ്ടെത്താൻ കഴിയാതിരിയ്ക്കുകയും അത് കഠിനമായ തകരാറുകൾക്ക് വഴിവെക്കുകയും ചെയ്‌താൽ നിയന്ത്രണാതീതമായ പെരുമാറ്റ രീതികൾ പ്രകടിപ്പിയ്ക്കും. തുടർച്ചയായി മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കും. ഇത്തരം ആളുകൾ അറ്റൻഷൻ-ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി), ഉത്കണ്ഠ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗം എന്നിവയിലൂടെ കടന്നുപോകാം. അതിനാൽ രോഗി ആദ്യ ലക്ഷണങ്ങൾ പ്രകടമാക്കുമ്പോൾ തന്നെ എത്രയും വേഗം ചികിത്സ ലഭ്യമാക്കുക എന്നതാണ് ചെയ്യാവുന്ന കാര്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button