KeralaLatest NewsNews

ഇസ്ലാമിസ്റ്റുകൾക്കു പർദ്ദ വിട്ടാൽ പിന്നെ അറിയുന്നത് ബിക്കിനി: വിമർശനത്തിന് പിന്നാലെ കമന്റ് ബോക്സ് പൂട്ടി രശ്മി ആർ നായർ

തല മറയ്ക്കുന്ന ഹിജാബോ തൊപ്പിയോ കയ്യിൽ കെട്ടുന്ന ചരടോ പോലെ അല്ല മുഖം വരെ മറയ്ക്കുന്ന ബുർഖ.

തിരുവനന്തപുരം : സ്കൂളുകളിൽ നിന്ന് മാത്രമല്ല പൊതുസ്ഥലങ്ങളിൽ ഒക്കെയും മുഖം മൂടികൾ നിരോധിക്കണമെന്നു രശ്മി ആർ നായർ . സമൂഹമാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം. കർണ്ണാടക സർക്കാർ സ്‌കൂളിൽ ഹിജാബ് നിരോധിച്ചത് വലിയ വിവാദമായിരുന്നു . തല മറയ്ക്കുന്ന ഹിജാബോ തൊപ്പിയോ കയ്യിൽ കെട്ടുന്ന ചരടോ പോലെ അല്ല മുഖം വരെ മറയ്ക്കുന്ന ബുർഖയെന്നും അത് തീവ്ര മതവൽക്കരണത്തിന്റെ കറുത്ത നാളുകളുടെ അടയാളമാണെന്നും രശ്മി പറയുന്നു.

read also: ഫോൺ നമ്പർ ഉപയോഗിച്ച് തട്ടിപ്പിന്റെ പുതിയ രീതി: വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് എട്ട് ലക്ഷം രൂപ, യുവാവ് പിടിയിൽ

‘തല മറയ്ക്കുന്ന ഹിജാബോ തൊപ്പിയോ കയ്യിൽ കെട്ടുന്ന ചരടോ പോലെ അല്ല മുഖം വരെ മറയ്ക്കുന്ന ബുർഖ. അത് തീവ്ര മതവൽക്കരണത്തിന്റെ കറുത്ത നാളുകളുടെ അടയാളമാണ് എന്ന് മാത്രമല്ല പൊതുവിടങ്ങളിൽ വാഷ്‌റൂമിലും മറ്റും സ്ത്രീകൾക്ക് ഈ മുഖം മൂടി ഉണ്ടാക്കുന്ന ഇൻസെക്യൂരിറ്റി ചെറുതല്ല . സ്‌കൂളുകളിൽ നിന്ന് മാത്രമല്ല പൊതുസ്ഥലങ്ങളിൽ ഒക്കെയും മുഖം മൂടികൾ നിരോധിക്കണം . (ഇസ്ലാമിസ്റ്റുകൾക്കു പർദ്ദ വിട്ടാൽ പിന്നെ അറിയുന്നത് ബിക്കിനി ആണ് . ഇനി ഇവറ്റകൾക്കു പരിചയമുളള സ്ത്രീകൾ ഒക്കെ ബികിനിയുടെ മുകളിൽ ആണോ പർദ്ദ ഇടുന്നതു )’- രശ്മി കുറിച്ചു.

ഈ പോസ്റ്റിനു താഴെ വിമർശനങ്ങൾ ഉയർന്നതോടെ കമന്റ് ബോക്സ് പൂട്ടിയിരിക്കുകയാണ് രശ്മി ആർ നായർ

shortlink

Related Articles

Post Your Comments

Related Articles


Back to top button