Latest NewsNewsIndia

‘നാണക്കേട്, ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം’: ഷാരൂഖിനെ പിന്തുണച്ച് സഞ്ജയ് റാവത്ത്

ന്യൂഡൽഹി : ബോളിവുഡ് നടൻ ഷാരുഖ് ഖാനെതിരായ സോഷ്യൽമീഡിയ പ്രചാരണത്തിൽ പ്രതികരണവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. ഷാരൂഖ് ഖാനെ ആക്രമിക്കുന്നത് തികച്ചും അപലപനീയമാണെന്നും ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു .

‘സോഷ്യല്‍മീഡിയയില്‍ ഒരു കൂട്ടം പേർ ഷാരൂഖ് ഖാനെ ആക്രമിക്കുന്നത് തികച്ചും അപലപനീയമാണ്. എന്തൊരു നാണക്കേടാണിത്. ലതാജിയുടെ വിയോഗത്തില്‍ പോലും ചിലയാളുകള്‍ മതരാഷ്ട്രീയം കളിക്കുകയാണ്. ഇതിന് പിറകില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം’ സഞ്ജയ് റാവത്ത് പറഞ്ഞു.

Read Also  :  കശ്മീരി ഹിന്ദുക്കളുടെ കൂട്ടക്കൊലയുടെ കഥ : ‘ദ കശ്മീർ ഫയൽസ്’ മാർച്ചിൽ റിലീസ് ചെയ്യും

മാനേജര്‍ പൂജ ദദ്ലാനിക്കൊപ്പമാണ് ഷാരൂഖ് ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങിലെത്തിയത്. മുസ്ലിംവിശ്വാസപ്രകാരമുള്ള പ്രാര്‍ഥന (ദുആ) നടത്തുമ്പോള്‍ പൂജ കൈകൂപ്പി പ്രാര്‍ഥിക്കുന്നതായാണ് ചിത്രത്തിലുണ്ടായിരുന്നത്. വിഭാഗീയതയില്‍ മുങ്ങിനില്‍ക്കുന്ന വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടിയാണ് ഈ ചിത്രമെന്നായിരുന്നു തുടക്കത്തില്‍ സോഷ്യൽമീഡിയയിൽ നടന്ന ചര്‍ച്ച. എന്നാല്‍, ദുആ ചെയ്തശേഷം മുഖാവരണം മാറ്റിയ ഷാരൂഖ് ഖാന്‍ മൃതദേഹത്തില്‍ തുപ്പി എന്ന നിലയ്ക്കുള്ള പ്രചാരണമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഉയർന്നിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button