KeralaLatest NewsNews

കെ റെയിലില്‍ മലക്കംമറിഞ്ഞ് ശശി തരൂര്‍, വന്ദേ ഭാരത് ആണ് ഏറ്റവും മികച്ചതെന്ന് എംപിയുടെ പുതിയ കണ്ടുപിടുത്തം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ചുള്ള തന്റെ നയത്തില്‍ മലക്കം മറിഞ്ഞ് ശശി തരൂര്‍ എം.പി. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് എത്താന്‍ സില്‍വര്‍ലൈന്‍ തന്നെ വേണമെന്നില്ലെന്ന് അദ്ദേഹം പറയുന്നു. അതിവേഗയാത്രയ്ക്ക് സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് ട്രെയിനുകള്‍ മതിയെന്നും തരൂര്‍ പറഞ്ഞു.

Read Also : ‘കോൺഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു, അവർ ജനാധിപത്യത്തിന് ഭീഷണി’: വിമർശിച്ച് പ്രധാനമന്ത്രി

‘മുഖ്യമന്ത്രിയുടെ വികസന ആവശ്യം താന്‍ മനസ്സിലാകുന്നുണ്ട്. എന്നാല്‍ വന്ദേഭാരത് ട്രെയിനുകള്‍ക്ക് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലാവാന്‍ സാധിക്കും. കേരളത്തിലെ നിലവിലുളള റെയില്‍ പാത വികസിപ്പിച്ചാല്‍ മാത്രം മതി. വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ സാധിക്കുന്ന രീതിയിലാകണം തീവണ്ടിപ്പാതകള്‍ വികസിപ്പിക്കുന്നത്. ഇതിനായി കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച നടത്തണം’ തരൂര്‍ വ്യക്തമാക്കി.

സില്‍വര്‍ ലൈനിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധം സംസ്ഥാനം മുഴുവനും വ്യാപിച്ചിട്ടും, ശശി തരൂര്‍ മുഖ്യമന്ത്രിയുടെ വികസന പദ്ധതികളെ പ്രകീര്‍ത്തിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തത് കോണ്‍ഗ്രസിന് വലിയ അതൃപ്തിയായിരുന്നു. ഈ നിലപാടാണ് ശശി തരൂര്‍ മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button