KozhikodeKeralaNattuvarthaLatest NewsNews

നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

പരപ്പനങ്ങാടി - താനൂര്‍ റോഡില്‍ ചിറമംഗലം മനക്ക് മുന്നിലാണ് അപകടമുണ്ടായത്

പരപ്പനങ്ങാടി: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ സ്‌കൂട്ടറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. പരപ്പനങ്ങാടി – താനൂര്‍ റോഡില്‍ ചിറമംഗലം മനക്ക് മുന്നിലാണ് അപകടമുണ്ടായത്.

പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ നാട്ടുകാരാണ്​ ആശുപത്രിയിലെത്തിച്ചത്​. എറണാകുളത്ത് നിന്നും കുന്നമംഗലത്തേക്ക് സിമിൻ്റുമായി പോകുകയായിരുന്ന ലോറി റോഡിലെ വളവിൽ പാര്‍ക്ക് ചെയ്തതായിരുന്നു.

Read Also : ആയിരങ്ങള്‍ പഠിക്കുന്ന കോളേജില്‍ 6 പേര്‍ക്ക് മാത്രം ഹിജാബ് ധരിക്കണമെന്ന് വാശി, പിന്നില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍

ലോറിയുടെ പകുതിയോളം റോഡിലായാണ് പാര്‍ക്ക് ചെയ്തിരുന്നത്. വളവ് തിരിഞ്ഞുവന്ന സ്‌കൂട്ടര്‍ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button