IdukkiKeralaNattuvarthaLatest NewsNews

ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സംരക്ഷിക്കുന്നതായി പിതാവ്: വിശദീകരണം തേടി ഹൈക്കോടതി

ഇടുക്കി: ആറ് വയസുകാരിയെ പീഡിച്ചിച്ചശേഷം കെട്ടിത്തൂക്കികൊന്ന കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനോട് പോലീസ് മൃദുസമീപനം സ്വീകരിക്കുന്നതായി പരാതി. പ്രതിക്കെതിരെ ശക്തമായ വകുപ്പുകള്‍ ചേർക്കാത്ത പോലീസ് നടപടിക്കെതിരെ പെണ്‍കുട്ടിയുടെ അച്ഛന്‍ രം​ഗത്തെത്തി. വിഷയത്തില്‍ പോലീസ് കൈയ്യൊഴിഞ്ഞതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹൈക്കോടതിയില്‍ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി.

പ്രതിക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം ചുമത്തണമെന്ന് പോലീസിനോട് ആദ്യം മുതല്‍ തന്നെ ആവശ്യപ്പെട്ടതായും എന്നാൽ പോലീസ് ഇക്കാര്യം ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ മരണശേഷം പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ കുടുംബം പോലീസിന് കൈമാറിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനായി ചേര്‍ക്കേണ്ടിയിരുന്ന പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചേർക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടുവെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല.

കൈകൾ മുകളിലേക്കുയർത്തി മുഷ്ടി ചുരുട്ടി ‘അല്ലാഹു അക്ബർ’ വിളിച്ച് പെൺകുട്ടി – വീഡിയോ, ഹിജാബ് വിവാദം പുകയുമ്പോൾ

നിരന്തരം പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങി ആവശ്യപ്പെട്ടതോടെയാണ് പരാതി കേള്‍ക്കാനെങ്കിലും പോലീസ് തയ്യാറായതെന്ന് പിതാവ് പറഞ്ഞു. വണ്ടിപ്പെരിയാര്‍ സിഐ ആവശ്യപ്പെട്ടതനുസരിച്ച്‌ ഡിസംബര്‍ 13ന് തന്നെ വില്ലേജ് ഓഫിസര്‍ ആറുവയസുകാരിയുടെ കുടുംബത്തിന് അനുകൂലമായി സാക്ഷ്യപത്രം നല്‍കിയിട്ടും പോലീസ് തെറ്റ് തിരുത്തിയില്ലെന്നും പിതാവ് പറഞ്ഞു.

ഇരതമതസ്ഥനാല്‍ പട്ടികജാതി പെണ്‍കുട്ടി കൊല്ലപ്പെട്ടാല്‍ ചുമത്തേണ്ടിയിരുന്ന നിയമം ഒഴിവാക്കിതോടെ കുടുംബത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭിച്ചില്ലെന്നും പിതാവ് വ്യക്തമാക്കി. ഇതേതുടർന്ന് പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം ചുമത്താതിരുന്നതിനെതിരെ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button