WayanadKeralaNattuvarthaLatest NewsNews

പ്ലാസ്റ്റിക് തിന്നു : കാ​ട്ടു​പോ​ത്തി​നെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ത്ത​ഗി​രി​ക്ക​ടു​ത്ത അ​ള​ക്ക​ര​യി​ലാ​ണ് കാട്ടുപോത്തിനെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

വയനാട്: കോ​ത്ത​ഗി​രി മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്തി​നെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ത്ത​ഗി​രി​ക്ക​ടു​ത്ത അ​ള​ക്ക​ര​യി​ലാ​ണ് കാട്ടുപോത്തിനെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ​ന​ത്തി​നോ​ട് ചേ​ർ​ന്ന് സ്ഥി​തി​ചെ​യ്യു​ന്ന ഗ്രാ​മ​ത്തി​ൽ ആ​റ് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ആ​ണ്‍ കാ​ട്ടു​പോ​ത്താണ് ച​ത്തത്. സംഭവ​മ​റി​ഞ്ഞ് ക​ട്ട​പേ​ട്ട് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Read Also : ഉത്തര കൊറിയൻ ഹാക്കർമാർ തട്ടുന്നത് ദശലക്ഷക്കണക്കിന് മില്യൺ ഡോളർ : ആണവായുധ ഗവേഷണത്തിന് പണം കണ്ടെത്താനെന്ന് യു.എൻ

പ്ലാ​സ്റ്റി​ക് വ​യ​റ്റി​ലെ​ത്തി​യാ​ണ് കാ​ട്ടു​പോ​ത്ത് ച​ത്ത​തെ​ന്നാ​ണ് വ​നം​വ​കു​പ്പിന്റെ നി​ഗമനം. വ​ണ്ടി​ശോ​ല, അ​ള​ക്ക​ര, അ​ര​വേ​ണു തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വ​ന​മേ​ഖ​ല​യി​ൽ ത​ള്ളു​ന്ന​താ​യി വ്യാപക പ​രാ​തി ഉ​യ​ർ​ന്നതിനിടെയാണ് കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button