KollamAlappuzhaLatest NewsKeralaNattuvarthaNews

കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു : മൂന്നു പേർക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് കനാലിൽ മറിഞ്ഞ് 3 പേർ മരിച്ചു. പത്തനംതിട്ട അടൂർ കരുവാറ്റ കനാലിലേക്കാണ് കാർ മറിഞ്ഞത്. ശകുന്തള (51), ഇന്ദിര(57), ശ്രീജ(45) എന്നിവരാണ് മരിച്ചത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി ഡ്യൂട്ടി ഡോക്ടർ പറഞ്ഞു.

Also Read : ‘യുഎസ് പോലും മിസൈലിന്റെ പ്രഹരപരിധിയിലാണ്, ലോകത്തെ വിറപ്പിക്കുന്ന രാഷ്ട്രമാണ് ഉത്തര കൊറിയ’ : കിം ജോങ് ഉൻ

ആയൂർ അമ്പലംമുക്കിൽ നിന്നും ഹരിപ്പാട് വിവാഹഡ്രസ് കൊടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. ആയൂർ അമ്പലംമുക്ക് കാത്തിരത്തുംമൂട് കുടുംബാംഗങ്ങളാണ്. അലൻ (14), ബിന്ദു (37),അശ്വതി (27) ഡ്രൈവർ സിനു എന്നിവരാണ് കാറിൽ ഉണ്ടായിരുന്ന മറ്റുള്ളവർ.

മദ്യലഹരിയിലായിരുന്ന ഡ്രൈവർ അമിത വേഗതയിൽ വാഹനമോടിച്ചാതാണ് അപകട കാരണമെന്ന് പോലീസ് വ്യക്തമാക്കി. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് അഗ്നിശമന സേനാംഗങ്ങളും എത്തി. ദീർഘ നേരം നീണ്ട രക്ഷാപ്രവർത്തനത്തിനോടുവിൽ മൂവരെയും പുറത്ത് എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button