KeralaLatest NewsNews

ചാനല്‍ വിലക്ക് ഹൈക്കോടതി ശരിവച്ചിട്ടും യൂട്യൂബില്‍ സംപ്രേഷണം തുടര്‍ന്ന് മീഡിയ വണ്‍

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് ഹൈക്കോടതി ശരിവച്ചതോടെ സാറ്റലൈറ്റ് സംപ്രേക്ഷണം മീഡിയ വണ്‍ നിര്‍ത്തിയെങ്കിലും ഡിജിറ്റല്‍ സംപ്രേക്ഷണം തുടരും.
ജീവനക്കാരോട് പതിവുപോലെ തന്നെ പ്രവര്‍ത്തിക്കാനാണ് മാനേജ്‌മെന്റ് നിര്‍ദ്ദേശം. ഫേസ്ബുക്ക്, യൂടൂബ് വഴിയുള്ള സംപ്രേക്ഷണം തുടരുന്നുണ്ട്.

Read Also : കശ്മീർ വിഘടനവാദികൾക്ക് ഐക്യദാർഢ്യം: ഹ്യുണ്ടായിക്ക് പിന്നാലെ മാപ്പ് പറഞ്ഞ് തലയൂരി ഹോണ്ടയും ഡോമിനോസും

ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ചാനല്‍ സംപ്രേഷണം നിര്‍ത്തിയിരുന്നു. പിന്നീട് യൂടുബിലും ഫേസ്ബുക്കിലും ചാനല്‍ പ്രവര്‍ത്തനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ചാനലിലെ ദൈനംദിന പ്രവര്‍ത്തനം അതുപോലെ തന്നെ തുടരാന്‍ ബ്യൂറോ, ഡസ്‌ക് ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

അതേ സമയം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശിച്ച മാദ്ധ്യമ സ്ഥാപനം യൂടുബിലും ഫേസ്ബുക്കിലും സംപ്രേക്ഷണം തുടരുന്നത് നിയമപ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കാനും സാദ്ധ്യതയുണ്ട്. ചാനല്‍ നീക്കം ചെയ്യാന്‍ യൂടൂബിനോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നില്ല. ഒരു പക്ഷേ ഹൈക്കോടതി വിധി പകര്‍പ്പ് പുറത്തു വന്നാല്‍ കേന്ദ്രം യൂടുബിനും നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയേക്കുമെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button