ThiruvananthapuramKeralaNattuvarthaNews

ക്ലാസുകൾ പൂർണതോതിൽ തുറക്കാനുള്ള മാർഗരേഖ ഉടൻ : പരീക്ഷയും വേനലവധിയും കൃത്യ സമയത്ത്

തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതു സംബന്ധിച്ച പൂർണമായ മാർഗരേഖ പന്ത്രണ്ടാം തീയതി പുറത്തിറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പാഠഭാഗങ്ങൾ പൂർണ്ണമായും പഠിപ്പിക്കുന്നതിനാണ് മുൻഗണന. ഫോക്കസ് ഏരിയ പരിഷ്കരണം സംബന്ധിച്ച് വിദ്യാർത്ഥികളിൽ ആശയക്കുഴപ്പം ഉണ്ടാക്കരുത്. അധ്യാപകർ ആവരുടെ ജോലി ചെയ്യുകയാണ് വേണ്ടത്. നയം തീരുമാനിക്കാനുള്ള അവകാശം അധ്യാപക സംഘടനകൾക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Also Read : 11 മണിയോടെ കടയിൽ എത്തിയ ആൾ 20 മിനിട്ടിൽ പുറത്തേയ്ക്ക് പോയി, കയ്യിൽ മുറിവ്: യുവതിയുടെ കൊലപാതകം, സിസിടിവി ദൃശ്യം പുറത്ത്

പൊതു വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന തീരുമാനം സ്വകാര്യ സ്കൂളുകൾ അടക്കം എല്ലാ സ്കൂളുകൾക്കും ബാധകമാണ്. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങളാണ് വരുന്നത്. കൂടുതൽ വിദ്യാർത്ഥികൾ സർക്കാർ സ്കൂളുകളിലേക്ക് വരികയാണ്. പരീക്ഷയും വേനൽ അവധിയും കൃത്യ സമയത്ത് ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരികൾ പൊതു വിദ്യാഭ്യാസ വകുപ്പും സർക്കാരും പറയുന്നതിന് വ്യത്യസ്തമായി കാര്യങ്ങൾ നടത്തിയാൽ ഗുരുതരമായ വീഴ്ചയായി കണക്കാക്കും. നേരത്തെ ചില കാര്യങ്ങളിൽ ഇടപെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button