Latest NewsIndia

പാണ്ഡവരുടെ തലസ്ഥാനമായ ഹസ്തിനപുരം : ഈ നിയമസഭാ മണ്ഡലത്തിൽ ജയിക്കുന്നവർ യുപി ഭരിക്കും

ലക്നൗ: ഹസ്തിനപുരം എന്ന നിയമസഭാ മണ്ഡലത്തിൽ ആരു ജയിക്കുന്നുവോ, അവർ സംസ്ഥാനം ഭരിക്കുമെന്നത് ഉത്തർപ്രദേശിൽ പരക്കെയുള്ള വിശ്വാസമാണ്. പുരാണങ്ങളിൽ, പാണ്ഡവരുടെ തലസ്ഥാന നഗരമായ ഹസ്തിനപുരം ഉത്തർപ്രദേശിലെ പഴയ നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ്.

1957-ൽ രൂപപ്പെട്ട ഹസ്തിനപുരത്ത് അന്നു മുതൽ സ്ഥിരമായി ജയിച്ചു വന്നിരുന്നത് കോൺഗ്രസ് ആയിരുന്നു.1957ൽ, കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയായ പ്രീതം സിംഗിനെ പരാജയപ്പെടുത്തി കോൺഗ്രസ് പ്രതിനിധി ഭീഷംഭർ സിംഗ് ജയിച്ചപ്പോൾ കോൺഗ്രസ് ഭരണത്തിൽ കയറി. 1962, 1967 എന്നീ വർഷങ്ങളിലെ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിച്ചു. എന്നാൽ, 1969-ൽ, കോൺഗ്രസ് ഭാരതീയ ക്രാന്തി ദൾ നേതാവ് ആശാറാം ഇന്ദുവിനോട് പരാജയപ്പെട്ടു. കോൺഗ്രസിൽ നിന്നും തെറ്റിപ്പിരിഞ്ഞ ചൗധരി ചരൺസിംഗ് രൂപം കൊടുത്ത പാർട്ടിയായിരുന്നു ഭാരതീയ ക്രാന്തി ദൾ. ആ വട്ടം ചരൺസിംഗ് മുഖ്യമന്ത്രിയായി.

1974-ൽ, രേവതി രമൺ മൗര്യയുടെ വിജയത്തോടെ ഹസ്തിനപുരം തിരിച്ചുപിടിച്ച കോൺഗ്രസ്, ഹേമാവതി നന്ദ ബഹുഗുണയെ മുഖ്യമന്ത്രിയാക്കി.
അതേ രേവതി രമൺ തന്നെ ജനതാ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചപ്പോൾ, ജനതാ പാർട്ടി നേതാവ് രാം നരേഷ് യാദവ് മുഖ്യമന്ത്രിയായി. കൊണ്ടും കൊടുത്തും പലരുടെ കൈമറിഞ്ഞു വന്ന ഹസ്തിനപുരം മണ്ഡലം, 2017-ൽ ജയിപ്പിച്ചത് ബിജെപി സ്ഥാനാർത്ഥിയായ ദിനേശ് ഖാതിക്കിനെയായിരുന്നു. അതോടെ, ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി സ്ഥാനാർത്ഥി യോഗി ആദിത്യനാഥ് നിയമിക്കപ്പെട്ടു. ഇപ്രാവശ്യവും ഹസ്തിനപുരം തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ, ചരിത്രം ആവർത്തിക്കുമോ എന്ന് കാത്തിരിക്കുകയാണ് സകലരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button