MalappuramKeralaNattuvarthaLatest NewsNews

പെട്രോൾ പമ്പിൽ ആക്രമണം : നാലം​ഗസംഘം അറസ്റ്റിൽ

നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ലാ​ട്ടി​ൽ പ്ര​ജി​ത്ത് (24), ക​മ്പി​ളി​പ​റ​മ്പി​ൽ അ​ന​സ് (25), ക​ണ്ണ​ൻ വ​ള​പ്പി​ൽ സു​ഹൈ​ദ് (21), കി​ഴ​ക്കെ താ​മ​ര​പു​ള്ളി ശ​ശി (28) എ​ന്നി​വ​രെ​യാ​ണ് തി​രൂ​ർ സി.​ഐ ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്

തി​രൂ​ർ: പെ​ട്രോ​ൾ പ​മ്പി​ൽ ആക്രമണം നടത്തുകയും യുവാവിനെ മർദ്ദിക്കുകയും ചെയ്ത നാലം​ഗ സംഘം അറസ്റ്റിൽ. നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ലാ​ട്ടി​ൽ പ്ര​ജി​ത്ത് (24), ക​മ്പി​ളി​പ​റ​മ്പി​ൽ അ​ന​സ് (25), ക​ണ്ണ​ൻ വ​ള​പ്പി​ൽ സു​ഹൈ​ദ് (21), കി​ഴ​ക്കെ താ​മ​ര​പു​ള്ളി ശ​ശി (28) എ​ന്നി​വ​രെ​യാ​ണ് തി​രൂ​ർ സി.​ഐ ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച പൂ​ക്ക​യി​ലെ സ്വ​കാ​ര്യ പെ​ട്രോ​ൾ പ​മ്പി​ൽ ആക്രമണം ന​ട​ത്തു​ക​യും യു​വാ​വി​നെ മ​ർ​ദി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്ത സംഭവത്തിലെ പ്രതികളാണ് പിടിയിലായത്.

Read Also : കേരളത്തിന്റെ ടൂറിസം അംബാസിഡർമാരായി പ്രവാസികൾ മാറണം: മന്ത്രി പിഎ മുഹമ്മദ് റിയാസ്

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ മു​ൻ​വി​രോ​ധ​ത്താ​ൽ പ​മ്പി​ൽ​വെ​ച്ച് ഇ​രു​മ്പു​വ​ടി കൊ​ണ്ട്​ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ പ്ര​തി​ക​ളെ പ​മ്പി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. ആക്രമണത്തിൽ താ​ടി​യെ​ല്ലി​നും പ​ല്ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

തി​രൂ​ർ എ​സ്.​ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷി​ജി​ത്ത്, ഷെ​റി​ൻ ജോ​ൺ, ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ൾ​പ്പെ​ട്ട അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button