Latest NewsNewsInternationalGulfQatar

യാത്ര ടിക്കറ്റുകൾക്ക് 35 ശതമാനം വരെ ഡിസ്‌കൗണ്ട്: പ്രഖ്യാപനവുമായി ഖത്തർ എയർവേയ്‌സ്

ദോഹ: യാത്രാ ടിക്കറ്റുകൾക്ക് 35 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഫെബ്രുവരി 7 നും 11 നും ഇടയിൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഓഫർ ആനുകൂല്യം ലഭിക്കുകയെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. 140 നഗരങ്ങളിലേക്കുമുള്ള പ്രീമിയം, ഇക്കോണമി ക്ലാസുകളിലെ ടിക്കറ്റുകൾക്ക് 35 ശതമാനം വരെയാണ് ഇളവ് ലഭിക്കുന്നത്. 2022 ഒക്ടോബർ 31 വരെയാണ് ടിക്കറ്റുകളിൽ യാത്ര അനുവദിക്കുക.

Read Also: ‘ഇന്നലെ കഴിയേണ്ട ഓപ്പറേഷനാണ്,കുറച്ചെങ്കിലും ബോധമുള്ളവരെ ദുരന്തനിവാരണത്തിന് നിയമിക്കൂ സഖാവേ’: മേജര്‍ രവി

5 ദിവസത്തെ പ്രമോഷൻ ഓഫറും ഖത്തർ എയർവേയ്‌സ് ഒരുക്കിയിട്ടുണ്ട്. ഈ ഓഫറിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന നൂറിലധികം യാത്രക്കാർക്ക് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാനുള്ള 2 ടിക്കറ്റുകൾ, ഖത്തർ എയർവേയ്സിന്റെ സർവീസ് ശൃംഖലകളിൽ യാത്രക്കാർക്ക് ഇഷ്ടപ്പെട്ട കായിക കേന്ദ്രങ്ങളിലേക്ക് ഇക്കോണമി ക്ലാസിൽ 2 ടിക്കറ്റുകൾ, ജിം അംഗത്വം എന്നിവയിൽ ഏതെങ്കിലും ഒന്ന് ലഭിക്കുന്നതാണ്.

Read Also: സോളാർ അപകീർത്തി കേസ് : 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വി.എസ് അപ്പീൽ നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button