ThiruvananthapuramKeralaNattuvarthaLatest NewsNews

നെ​ടു​മ​ങ്ങാ​ട് സ്കൂളിൽ മോഷണം : ആ​റ് ലാ​പ്ടോ​പ്പു​ക​ള്‍ ക​വ​ര്‍​ന്നു

നെ​ടു​മ​ങ്ങാ​ട് ഗ​വ​ൺ​മെ​ന്‍റ് ടൗ​ൺ എ​ൽ​പി സ്കൂ​ളി​ലാ​ണ് കവർച്ച നടന്നത്

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് സ്കൂ​ള്‍ കു​ത്തി​ത്തു​റ​ന്ന് ആ​റ് ലാ​പ്ടോ​പ്പു​ക​ള്‍ ക​വ​ര്‍​ന്നതായി പരാതി. നെ​ടു​മ​ങ്ങാ​ട് ഗ​വ​ൺ​മെ​ന്‍റ് ടൗ​ൺ എ​ൽ​പി സ്കൂ​ളി​ലാ​ണ് കവർച്ച നടന്നത്.

മോ​ഷ്ടാ​വ് ഓ​ഫീ​സി​ന്‍റെ ജ​ന​ൽ​ക​മ്പി വ​ള​ച്ചാ​ണ് സ്കൂളിനുള്ളിൽ പ്രവേശിച്ചത്. ഓ​ഫീ​സ് മു​റി​യി​ലെ അ​ല​മാ​ര​ക​ളു​ടെ പൂ​ട്ട് പൊ​ളി​ച്ചാ​യി​രു​ന്നു മോ​ഷ​ണം. ഏ​ക​ദേ​ശം ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യിട്ടുണ്ടെന്നാണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

Read Also : സിബിഎസ്ഇ 10, 12 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് : പരീക്ഷ കലണ്ടർ ഉടൻ പ്രസിദ്ധീകരിക്കും

രാ​വി​ലെ ജീ​വ​ന​ക്കാ​ർ സ്കൂ​ളി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം പുറത്ത​റി​യു​ന്ന​ത്. സംഭവത്തിൽ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button