Latest NewsKeralaIndia

ഭയം നിറഞ്ഞ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടു വാക്കുകള്‍ ‘അല്ലാഹു അക്ബര്‍’ : സാറാ ജോസഫ്

കൊച്ചി: ഭയം നിറഞ്ഞ നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ താൻ ഉറക്കെ ഉച്ചരിക്കാൻ ആഗ്രഹിക്കുന്ന രണ്ട് വാക്കുകൾ അല്ലാഹു അക്ബർ എന്നാണെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാ ജോസഫ്. കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് സാറാ ജോസഫിന്റെ പ്രതികരണം.

തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഫ്രണ്ട്സിന് മാത്രം കാണത്തക്ക രീതിയിലാണ് ഇവരുടെ പോസ്റ്റ്. എന്നാൽ ഇതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

അതിനിടെ കർണാടകയിലെ കോളജുകളിൽ ഹിജാബ് ധരിക്കുന്നതിനെതിരെയും ധരിക്കാനും സമരങ്ങളും പ്രതിഷേധങ്ങളും ശക്തമാണ്.

എന്നാൽ ഒരു കാരണവശാലും കോളേജുകളിൽ യൂണിഫോം അല്ലാതെ മറ്റൊന്നും ധരിക്കാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. ഇതോടെ മറ്റു പല സംസ്ഥാനങ്ങളും ഹിജാബ് ധരിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button