Latest NewsNewsInternational

നിര്‍ബന്ധിത ഹിജാബ്, സാമ്പത്തിക ക്രമക്കേട്: ഇറാനിലെ പരമോന്നത നേതാവ് അലി ഖമേനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു

ടെഹ്‌റാന്‍: നിര്‍ബന്ധിത ഹിജാബ്, സാമ്പത്തിക ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട് ഇറാനിലെ പരമോന്നത നേതാവ് അലി ഖമേനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു . ഇറാനിലെ നിരവധി പ്രമുഖ ആയത്തുല്ലകളാണ് അലി ഖമേനിയുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരും പുരോഹിതന്മാരും നടത്തുന്ന അഴിമതിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

Read Also: പുല്‍ക്കാടുകള്‍ക്ക് തീപ്പിടിച്ചത് അണക്കുന്നതിനിടെ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി:സംഭവത്തില്‍ ദുരൂഹത

ടെഹ്റാനില്‍ 20 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഭൂമി അനധികൃതമായി കൈവശം വച്ചതായി സമ്മതിച്ച ഇമാം കാസെം സെദിഗിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നും പുരോഹിതന്‍ ഗ്രാന്‍ഡ് ആയത്തുള്ള അബ്ദുല്ല ജവാദി അമോലി ചോദിക്കുന്നു.

നിര്‍ബന്ധിത ഹിജാബിനെ ധിക്കരിക്കുന്ന ഇറാനിയന്‍ സ്ത്രീകള്‍ക്കെതിരായ അക്രമാസക്തമായ അടിച്ചമര്‍ത്തലിനെക്കുറിച്ചും ജവാദി അമോലി സംസാരിച്ചു . മുടി കൂടുതല്‍ മറയ്ക്കുന്ന തരത്തില്‍ ശിരോവസ്ത്രം ക്രമീകരിക്കുന്നത് പവിത്രത ഉറപ്പുനല്‍കുന്നില്ല, മാത്രമല്ല അത് വഴി സാമ്പത്തിക അഴിമതി തടയാനും കഴിയില്ല, ആയത്തുള്ള അബ്ദുല്ല ജവാദി അമോലി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button