KozhikodeLatest NewsKeralaNattuvarthaNews

മ​ദ്യ​ല​ഹ​രി​യി​ൽ പെ​രു​മ്പാ​മ്പിനെ പുറകിലിരുത്തി ബൈക്കിൽ യാത്ര ചെയ്ത് യുവാവ്

മു​ജു​കു​ന്ന് സ്വ​ദേ​ശി ജി​ത്തു​വാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി സ്കൂ​ട്ട​റി​ൽ സ​വാ​രി ന​ട​ത്തി​യ​ത്

കോ​ഴി​ക്കോ​ട്: മ​ദ്യ​ല​ഹ​രി​യി​ൽ പെ​രു​മ്പാ​മ്പിനെ പുറകിലിരുത്തി യു​വാ​വി​ന്‍റെ സ്കൂ​ട്ട​ർ സ​വാ​രി. മു​ജു​കു​ന്ന് സ്വ​ദേ​ശി ജി​ത്തു​വാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി സ്കൂ​ട്ട​റി​ൽ സ​വാ​രി ന​ട​ത്തി​യ​ത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്‌.

കൊ​യി​ലാ​ണ്ടി​യിൽ ജനുവരി 29നായിരുന്നു സംഭവം. പാ​മ്പി​നെ ഇ​യാ​ൾ റോ​ഡി​ന് ന​ടു​വി​ൽ​വ​ച്ച് പ്ര​ദ​ർ​ശി​പ്പി​ച്ചു.

Read Also : രക്തത്തിലെ പഞ്ചസാരയും എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാന്‍ ജീരകചായ

‘എന്നോടൊപ്പം മദ്യപിക്കാന്‍ വരുന്നോ?’ എന്നു ചോദിച്ച്‌ പാമ്പിന്റെ തല പിടിച്ച്‌ ഉയര്‍ത്തുകയും ഉയര്‍ത്തിയെടുത്ത് കഴുത്തില്‍ ചുറ്റുകയും ചെയ്യുന്നുണ്ട്. ‘ഇതാണെന്റെ മുത്തുമോന്‍’ എന്നും പാമ്പിനെ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇയാള്‍ നാട്ടുകാരോട് പറയുന്നുണ്ട്. പാമ്പിനെ കഴുത്തിലിട്ട് പ്രദര്‍ശിപ്പിച്ച ശേഷം സ്‌കൂട്ടറിന്റെ പുറകില്‍ വച്ച് പൊലീസ് സ്റ്റേഷനിലെത്തി.

സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സംരക്ഷിത വന്യ മൃഗങ്ങളുടെ പട്ടികയില്‍ ഷെഡ്യൂള്‍ ഒന്നില്‍ പെടുന്നതാണ് പെരുമ്പാമ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button