Latest NewsIndiaNews

മൂന്നാം തരംഗത്തിന്റെ ആവിർഭാവം: രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

കണക്കുകള്‍ പ്രകാരം, 2021 ഡിസംബറില്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 112 ലക്ഷമായിരുന്നെങ്കിൽ 2022 ജനുവരിയില്‍ അത് 64 ലക്ഷമായി കുറഞ്ഞു.

ന്യൂഡൽഹി: കോവിഡ് 19 മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിലുണ്ടായ നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഏതാണ്ട് പകുതിയോളം ഇടിവുണ്ടായതായി കണക്കുകള്‍. കോവിഡിന്റെ മൂന്നാം തരംഗത്തിന് ശേഷം ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി 42-43 ശതമാനം ഇടിവുണ്ടായതായി റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ വ്യക്തമാക്കുന്നു.

കണക്കുകള്‍ പ്രകാരം, 2021 ഡിസംബറില്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 112 ലക്ഷമായിരുന്നെങ്കിൽ 2022 ജനുവരിയില്‍ അത് 64 ലക്ഷമായി കുറഞ്ഞു. 2021 ജനുവരിയിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 77 ലക്ഷമായിരുന്നു. അതിനാൽ വാർഷികാടിസ്ഥാനത്തിലുണ്ടായ ഇടിവ് 17 ശതമാനമാണ്. പുതിയ കോവിഡ്-19 വകഭേദത്തിന്റെ ആവിര്‍ഭാവം കാരണം 2022 ജനുവരിയില്‍ വിമാനയാത്ര പുറപ്പെടലുകളുടെ എണ്ണത്തില്‍ 27 ശതമാനം കുറവുണ്ടായി.

‘2022 ജനുവരിയില്‍ പുതിയ വേരിയന്റിന്റെ (ഒമിക്രോണ്‍) കടന്നുവരവും അനുബന്ധ നിയന്ത്രണങ്ങളും കോര്‍പ്പറേറ്റ് ട്രാവലര്‍ സെഗ്മെന്റില്‍ നിന്നുള്ള കുറഞ്ഞ ഡിമാന്‍ഡും കാരണം വീണ്ടെടുക്കലിന്റെ പാതയിലായിരുന്ന ഈ മേഖല വീണ്ടും ഇടിവ് രേഖപ്പെടുത്തി’- ഐസിആര്‍എ വൈസ് പ്രസിഡന്റും സെക്ടര്‍ ഹെഡുമായ സുപ്രിയോ ബാനര്‍ജി പറഞ്ഞു.

Read Also: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി ഒമാൻ: ഓഫീസുകളിൽ 100 ശതമാനം ജീവനക്കാർക്കും എത്താം

‘2022 സാമ്പത്തിക വര്‍ഷത്തിലെ യാത്രക്കാരുടെ എണ്ണം 2020നേക്കാള്‍ (കോവിഡിന് മുമ്പുള്ള നില) 45 ശതമാനം കുറവാണ് എന്നും കണക്കുകള്‍ കാണിക്കുന്നു. പുതിയ കോവിഡ് വകഭേദത്തിന്റെ കടന്നുവരവും ആളുകളെ വിമാന യാത്രാകളില്‍ നിന്ന് പിന്തിരിപ്പിക്കുന്ന നിയന്ത്രണങ്ങളും നിലവിലെ പാദത്തില്‍ ആഭ്യന്തര എയര്‍ലൈന്‍സ് മേഖലയുടെ വീണ്ടെടുക്കല്‍ സാധ്യതകളെ ഇല്ലാതാക്കും’- സുപ്രിയോ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button