Latest NewsNewsIndiaInternational

സ്‌കൂളില്‍ ഹിജാബ് ധരിക്കുന്നത് ഫ്രാൻസിൽ കുറ്റകൃത്യം: ബുര്‍ഖ, ഹിജാബ് നിയമങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പലവിധത്തിൽ

കർണാടകയിലെ ഉഡുപ്പി കോളേജിലെ ഹിജാബ് നിരോധനം ദേശീയ തലത്തിൽ ചർച്ചയായിരിക്കുകയാണ്. ഹിജാബ് വിവാദത്തെ അന്താരാഷ്‌ട്ര തലത്തിലേക്കും വ്യാപിപ്പിക്കാനുള്ള മനഃപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹിജാബിനെതിരെ വലിയ ക്യാമ്പയിനുകളാണ് കര്‍ണാടകയില്‍ നടക്കുത്. കർണാടക സർക്കാർ തന്നെ ഹിജാബിനെതിരാണ്. ഹിജാബ് അനുകൂല പ്രതിഷേധങ്ങളും ശക്തമാണ്. ഇതാദ്യമായാണ് ഹിജാബ് ഇത്രയും വലിയ ഒരു വിവാദ വിഷയമാകുന്നത്. എന്നാൽ, ഇന്ത്യയ്ക്ക് പുറത്ത് ഇതിനു മുൻപും ഹിജാബ് വിവാദമായിട്ടുണ്ട്. ആവശ്യമായ നിയമങ്ങൾ കൈക്കൊണ്ടിട്ടുമുണ്ട്. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിൽ.

Also Read:ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കുന്നതിന് മുമ്പ് സ്വന്തം രാജ്യത്തെ കാര്യങ്ങൾ നോക്കു: ഇമ്രാൻഖാനോട് ഒവൈസി

ഹിജാബ്, ബുര്‍ഖ, നിഖാബ് തുടങ്ങിയ ഇസ്ലാമിക വസ്ത്രങ്ങള്‍ ഇപ്പോഴും വിവാദ വിഷയമാണ്. ഫ്രാന്‍സുള്‍പ്പെടെയള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഹിജാബ്, ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ട്. ഇവ ധരിക്കുന്നതിനെതിരെ നിയമങ്ങളുമുണ്ട്. എന്നാൽ, ഇറാനുള്‍പ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ ഹിജാബ് ധരിച്ചില്ലെങ്കിൽ ആണ് പ്രശ്നം. സ്ത്രീകൾ നിർബന്ധമായും തലമറച്ചിരിക്കണം എന്നാണു ഇറാൻ പഠിപ്പിക്കുന്നത്.

ഫ്രാന്‍സില്‍ നിഖാബ് ധരിക്കുന്നത് നിയമപ്രകാരം വിലക്കിയിട്ടുണ്ട്. മുഖം മറയ്ക്കുന്ന വസ്ത്രധാരണം ഒന്നും തന്നെ വേണ്ട എന്നാണു ഇവർ ചൂണ്ടിക്കാട്ടുന്നത്. 2010-11 വര്‍ഷങ്ങളിലാണ് ഫ്രാന്‍സില്‍ നിഖാബ് നിരോധനം വരുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ തട്ടം ധരിക്കുന്നതിനും നിരോധനമുണ്ട്. നിഖാബ് ധരിക്കുന്നത് കുറ്റകൃത്യമായിരുന്നിട്ട് കൂടി പലരും പലപ്പോഴായി ഇത് പാലിക്കാതിരുന്നിട്ടുണ്ട്. ഇതുവരെ 1500 ലേറെ പേര്‍ നിഖാബ് നിരോധനം ലംഘിച്ചതിന്റെ പേരിൽ അറസ്റ്റിലായിട്ടുണ്ട്.

Also Read:‘ഇന്ത്യയില്‍ നടക്കുന്നത് ഭൂരിപക്ഷവാദ അജണ്ട’: ഇമ്രാൻ ഖാൻ, ഹിജാബ് വിവാദം മുതലെടുപ്പാക്കി പാകിസ്ഥാൻ

ഫ്രാൻസിന് പുറമെ സ്വിറ്റ്‌സര്‍ലന്റിലും നിഖാബ് നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമായിരുന്നു സുപ്രധാന നീക്കം നടന്നത്. പൊതുജനാഭിപ്രായം സ്വീകരിച്ച ശേഷമാണ് നിയമം പാസായത്. നെതര്‍ലന്റില്‍ ഹിജാബ്, നിഖാബ്, ബുര്‍ഖ തുടങ്ങിയ മുസ്ലിം വസ്ത്രങ്ങള്‍ക്ക് വിലക്കുണ്ട്. രാജ്യത്ത് മുഖം മറച്ച് വസ്ത്രം ധരിച്ചാല്‍ 150 യൂറോയാണ് പിഴ. യുകെയിലെ സ്‌കൂളുകളിലും ആശുപത്രികളിലും മുഖം മറച്ച് വസ്ത്രം ധരിക്കാന്‍ അനുവാദമില്ല. ജർമനിയിലും ഇതുതന്നെ അവസ്ഥ. സ്വീഡനിലും നിഖാബ് ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കാനാവില്ല. ബെല്‍ജിയത്തില്‍ മുഖാവരണം ധരിച്ചാല്‍ ഏഴ് ദിവസം ജയില്‍ ശിക്ഷയും പിഴയുമുണ്ടാവും. ഇറ്റലിയില്‍ നിഖാബ് വിലക്കിയിട്ടില്ലെങ്കിലും ഒരാളുടെ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രധാരണം കുറ്റകരമാണ്. ഡെന്‍മാര്‍ക്ക്, ബള്‍ഗേറിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലും മുഖാവരരണം ധരിക്കാന്‍ അനുമതിയില്ല.

അതേസമയം ഹിജാബ് ധരിച്ചില്ലെങ്കിൽ ശിക്ഷ കിട്ടുന്ന രാജ്യങ്ങളുമുണ്ട്. ഇറാനില്‍ തലമറയ്ക്കാതെ സ്ത്രീകള്‍ പുറത്തിറങ്ങുന്നത് കുറ്റമാണ്. നിലവില്‍ അഫ്ഗാനിസ്താനും ഇറാനും മാത്രമാണ് ഹിജാബ് നിര്‍ബന്ധിതമായ രാജ്യങ്ങള്‍. സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ ഹിജാബ് ധരിക്കണമെന്ന് നിയമപ്രകാരം പറയുന്നില്ല. എന്നാൽ, ഇവിടങ്ങളിലെല്ലാം ഹിജാബ് ധരിച്ച് തന്നെയാണ് എല്ലാവരും നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button