Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ: സന്ദർശകരുടെ എണ്ണം 12 ദശലക്ഷം കവിഞ്ഞു

ദുബായ്: ദുബായ് എക്‌സ്‌പോ 2020 വേദിയിൽ ഫെബ്രുവരി 7 വരെ സന്ദർശനത്തിനെത്തിയത് 12 ദശലക്ഷത്തിലധികം പേർ. കോവിഡ് മഹാമാരിക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകളെത്തിയ മേളയാണ് എക്സ്പോ. 110 ദശലക്ഷത്തിലധികം പേരാണ് ദുബായ് എക്‌സ്‌പോ വേദിയിലെ കാഴ്ച്ചകൾ ഓൺലൈനിലൂടെ ആസ്വദിച്ചത്.

Read Also: രാജ്യത്ത് കഴിവുള്ളവര്‍ക്ക് നല്ല ജോലി ലഭിക്കുന്നുണ്ട്, രാഹുല്‍ ഗാന്ധി മാത്രമേ പണിയില്ലാതെ ഇരിക്കുന്നുള്ളൂ :തേജസ്വി സൂര്യ

എക്സ്പോ വേദിയിലേക്ക് പ്രവേശിപ്പിക്കുന്ന 18 വയസ്സ് കഴിഞ്ഞ സന്ദർശകർ വാക്സിനേഷൻ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് റിപ്പോർട്ടോ കാണിക്കേണ്ടതാണ്. 60 വയസ്സ് പിന്നിട്ടവർക്ക് എക്സ്പോയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. 2022 മാർച്ച് 31 നാണ് ദുബായ് എക്‌സ്‌പോ 2020 അവസാനിക്കുന്നത്.

Read Also: ‘മുത്തലാഖ് നിരോധിച്ചതോടെ, ബിജെപി മുസ്ലിം സ്ത്രീകള്‍ക്ക് നീതി നല്‍കി, യുപിയിലെ വോട്ട് വികസനത്തിന്: പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button