ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

‘അനിഷ്ടം തോന്നുന്നവരെ പുറത്താക്കാനുള്ള ഉപാധിയായി രാജ്യസുരക്ഷ’ : മീഡിയവൺ വിലക്കിനെതിരെ ശ്രീരാമകൃഷ്​ണൻ

തിരുവനന്തപുരം : മീഡിയവൺ ചാനലി​നെതി​രായ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി മുൻ നിയമസഭ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അനിഷ്ടം തോന്നുന്നവരെ പുറത്താക്കാനുള്ള ഉപാധിയായിക്കൂടാ രാജ്യസുരക്ഷ ആശങ്കയെന്ന്​ അദ്ദേഹം കുറിച്ചു.

Also Read : ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച കനേഡിയന്‍ പ്രധാനമന്ത്രിക്ക് സ്വന്തം രാജ്യത്തെ പ്രതിഷേധങ്ങങ്ങളെയും സമരക്കാരേയും ഭയം

‘മീഡിയ വൺ ചാനൽ രാജ്യസുരക്ഷയെ ഭീഷണിപ്പെടുത്തുന്ന എന്തോ ചെയ്തിരിക്കുന്നു എന്നാണ് കേന്ദ്രസർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. രാജ്യദ്രോഹവും രാജ്യസ്നേഹവും അളക്കേണ്ടത് എങ്ങനെയാണെന്നും ആരാണെന്നും വല്ലാത്ത അവ്യക്തതയുള്ള ഒരു കാലത്താണ് നമ്മൾ. അവ്യക്തവും അമൂർത്തവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ആർക്കും ഇങ്ങനെയും എന്തിനെയും വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. ആ രാജ്യദ്രോഹത്തിന് സ്വഭാവം എന്താണെന്നോ അത് സുരക്ഷയെ ബാധിക്കുന്നത് എങ്ങനെയാണെന്നോ നമ്മൾ ആരും അറിയണ്ടേയെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിലൂടെ ചോദിച്ചു.

ജനാധിപത്യത്തിന്റെ ശക്തി സർവതല സ്പർശിയായ സുതാര്യതയാണെന്നും സുതാര്യത ഇല്ലാത്ത ഒന്നും ജനാധിപത്യത്തിൽ സ്വീകാര്യമല്ലെന്നും അദ്ദേഹം എഴുതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button