KeralaLatest NewsNews

‘യു.പി കേരളത്തെ പോലെയാകാൻ ബി.ജെ.പിയെ തുരത്തി ഓടിക്കണം’: യോഗിക്ക് മറുപടിയുമായി സീതാറാം യെച്ചൂരി

ന്യൂഡൽഹി : ഉത്തർ പ്രദേശ് കേരളം പോലെ ആകാതിരിക്കാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ന്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി സി.പി.എം നേതാവ് സീതാറാം യെച്ചൂരി.നീതി ആയോഗിന്റെ വികസന സൂചികയില്‍ കേരളം ഒന്നാമത് ആണെന്നും കേരളത്തെപ്പോലെയാകാന്‍ യു.പി ബി.ജെ.പിയെ തുരത്തി ഓടിക്കണമെന്നും യെച്ചൂരി പറഞ്ഞു.

യുപിയിൽ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങുന്നതിന് മുൻപാണ് ഒരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് മറ്റൊരു കാശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്ന് വോട്ടര്‍മാര്‍ക്ക് യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കിയത്. യുപി ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read Also  :  കു​ടും​ബ​വ​ഴ​ക്ക് : വീ​ട്ട​മ്മ​യെ ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു

തന്റെ ഹൃദയത്തില്‍ തൊട്ട് ചില വിഷയങ്ങളാണ് വിശദീകരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥിന്റെ വീഡിയോ ആരംഭിക്കുന്നത്. അഞ്ചുവര്‍ഷത്തെ തന്റെ ഭരണകാലത്ത് പല അതിശയകരമായ സംഭവങ്ങളാണ് യുപിയില്‍ നടന്നതെന്ന് യോഗി ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാവുമെന്നും യോഗി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button