Latest NewsKeralaNewsIndia

കേരളത്തിൽ ഹിജാബ് വേണ്ടെന്ന നിലപാട്, കർണാടകയിൽ വേണമെന്നും: അതാണ് സി പി എം, നിലപാടിൽ സ്ഥിരതയുള്ള പാർട്ടിയെന്ന് വിമർശനം

തിരുവനന്തപുരം: കേരളാ പൊലീസിന്‍റെ കീഴിലുള്ള സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ മതപരമായ വേഷം അനുവദിക്കില്ലെന്നും അത് മതേതരത്വത്തെ ബാധിക്കുമെന്നും പറഞ്ഞ സി.പി.എം കർണാടക വിഷയത്തിൽ ഹിജാബ് ധരിക്കാൻ അനുവാദം നൽകണമെന്ന അഭിപ്രായമാണ് ഉന്നയിക്കുന്നത്. സി പി എമ്മിന്റെ ഈ രണ്ടഭിപ്രായത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. നിലപാടുകളിൽ അസൂയാവഹമായ സ്ഥിരതയുള്ള പാർട്ടിയാണ് സി പി എം എന്ന് ശ്രീജിത്ത് പണിക്കർ പരിഹസിച്ചു.

‘ഒരാഴ്ച്ച മുൻപാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് ഹിജാബ്, സ്കാർഫ്, കൈകൾ മറയ്ക്കുന്ന ഉടുപ്പ് എന്നിവ അനുവദിക്കാൻ കഴിയില്ലെന്ന് കേരളത്തിലെ സിപിഎം സർക്കാർ തീരുമാനിച്ചത്. ഇഷ്ടവസ്ത്രം ധരിക്കാനുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യം തനിക്കുണ്ടെന്ന ഒരു പെൺകുട്ടിയുടെ വാദം സർക്കാർ അംഗീകരിച്ചില്ല. യൂണിഫോമിൽ മതചിഹ്നങ്ങൾ ഉണ്ടാകുന്നത് അനൗചിത്യമാണ് എന്നായിരുന്നു കാരണമായി പറഞ്ഞത്. അത് മതേതരത്വത്തെ ബാധിക്കുമെന്നും സർക്കാർ പറഞ്ഞു. അതേ സിപിഎം ഇന്നലെ കേന്ദ്രസർക്കാരിനോട് പറയുന്നു, കർണാടകയിൽ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ പെൺകുട്ടികളെ അനുവദിക്കണമെന്ന്. കാസിരംഗ ദേശീയപാർക്കിലെ അന്തേവാസികൾ വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്ന് തോന്നുന്നു’, ശ്രീജിത്ത് പണിക്കർ പരിഹസിച്ചു.

Also Read:പോഷകക്കുറവ് മൂലം അഫ്ഗാനിൽ മരിക്കുക പത്ത് ലക്ഷം കുട്ടികൾ : അടിയന്തര നടപടി അഭ്യർത്ഥിച്ച് യൂനിസെഫ്

അതേസമയം, ജൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ വേഷമെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ മതപരമായ വേഷം അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാർ പറഞ്ഞത്. ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന് കാട്ടി ഒരു വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് ഹിജാബ് പോലുള്ള മതചിഹ്നങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിക്ക് മുമ്പാകെ അറിയിച്ചത്. നിരവധി മുസ്ലിം വിദ്യാർത്ഥികൾ എസ്‍പിസിയുടെ ഭാഗമായി പരിശീലനം നേടിയിട്ടുണ്ടെന്നും ഇത്തരമൊരു ആവശ്യം ആരുമുന്നയിച്ചിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു. ഹിജാബ് അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു സി പി എമ്മും പറഞ്ഞത്. എന്നാൽ, ഇതേ സി പി എം തന്നെയാണ് ഉഡുപ്പി കോളേജ് വിഷയത്തിൽ കളം മാറി ചവിട്ടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button