Latest NewsInternational

ഉക്രൈൻ ആയുധപ്പുരയാക്കി യുഎസ് : അടിച്ചുകൂട്ടിയത് 80 ടൺ ആയുധങ്ങൾ

കീവ്: റഷ്യ-ഉക്രൈൻ സംഘർഷം കൊടുമ്പിരിക്കൊണ്ട് നിൽക്കുന്ന വേളയിൽ ഉക്രൈനിലേയ്ക്ക് ആയുധങ്ങൾ ഇറക്കുമതി ചെയ്ത് അമേരിക്ക. ഒരു ദിവസംകൊണ്ട് ഏതാണ്ട് 80 ടൺ ആയുധങ്ങളാണ് അമേരിക്ക എത്തിച്ചു കൊടുത്തത്.

ഉക്രൈൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്‌നികോവാണ് ഇക്കാര്യം പുറത്ത് വിട്ടത്. ‘ഇന്ന് ബോറിസ്പിൽ എയർപോർട്ടിന് വളരെയധികം തിരക്കുള്ള ദിവസമാണ്. അമേരിക്കയിൽ നിന്നുള്ള ഒമ്പതാമത്തെ വിമാനവും ആയുധങ്ങൾ വഹിച്ചു കൊണ്ട് ലാൻഡ് ചെയ്തു കഴിഞ്ഞു. എൺപത് ടൺ ആയുധങ്ങളാണ് ഇതുവരെ ഇവിടെ ഇറക്കിയത്’ റെസ്‌നികോവ് ട്വീറ്റ് ചെയ്തു.

ഇതുവരെ 45 വിമാനങ്ങളിൽ അമേരിക്ക ആയുധങ്ങളും യുദ്ധോപകരണങ്ങളും എത്തിച്ചു കൊടുത്തിട്ടുണ്ട്. റഷ്യയുടെ കൃത്യമായ ഉദ്ദേശം എന്താണെന്ന് ആർക്കും ഇതുവരെ പിടികിട്ടിയിട്ടില്ല. സമാധാനചർച്ചകൾ ഒരു വശത്തു കൂടെ പല രാജ്യങ്ങളുമായും സമാധാന ചർച്ച നടക്കുമ്പോൾ, മറുവശത്തു കൂടി റഷ്യ സൈനിക വിന്യാസം നടത്തുകയാണ്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി ചർച്ച കഴിഞ്ഞതിനു തൊട്ടുപിറകെ ഇന്നലെ റഷ്യൻ നാവികസേന ഉക്രൈൻ അതിർത്തി പങ്കിടുന്ന കരിങ്കടൽ ലക്ഷ്യമാക്കി നീങ്ങാൻ ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button