Latest NewsUAENewsInternationalBahrainGulf

പള്ളികളിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കും: ബഹ്‌റൈൻ

മനാമ: രാജ്യത്തെ പള്ളികളിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്ന് ബഹ്റൈൻ. രാജ്യത്തെ പള്ളികളിൽ പ്രാർത്ഥനകൾക്കായെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ 2022 ഫെബ്രുവരി 15 മുതൽ ഇളവുകൾ അനുവദിക്കാനാണ് തീരുമാനം. ബഹ്റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്‌മെന്റ്‌സാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച്ച മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്താനുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്സിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

Read Also: അനധികൃത റോപ്പ് വേ പൊളിച്ചുനീക്കുന്നു: ഇവിടെ ആരും പൊട്ടിക്കരയാന്‍ പോകുന്നില്ലെന്ന് പി.വി അന്‍വറിന്റെ പരിഹാസം

2022 ഫെബ്രുവരി 15 മുതൽ രാജ്യത്തെ പള്ളികളിൽ അവയുടെ പൂർണ്ണശേഷിയിൽ വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. പള്ളികളിലെത്തുന്നവർക്കിടയിലെ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കുന്നതാണ്. പള്ളികളിലെത്തുന്നവർക്ക് ഗ്രീൻ ഷീൽഡ് വാക്‌സിൻ പാസ് ആവശ്യമില്ല. പള്ളികളിലെത്തുന്ന വിശ്വാസികൾ മാസ്‌കുകൾ നിർബന്ധമായും ഉപയോഗിക്കേണ്ടതാണെന്നും നിർദ്ദേശമുണ്ട്.

Read Also: കേരളം മുന്നിലെത്തിയത് അഞ്ചു വര്‍ഷത്തെ പിണറായി ഭരണംകൊണ്ടല്ല: കേരളത്തില്‍ ഗുണ്ടാരാജ് ആണെന്ന് വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button