MalappuramKeralaNattuvarthaLatest NewsNews

യു​വാ​വി​ല്‍ ​നി​ന്ന് 11 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു : ദമ്പ​തി​ക​ള്‍ പിടിയി​ല്‍

​രു​വ​ന​ന്ത​പു​രം വ​ര്‍​ക്ക​ല സ്വ​ദേ​ശി​ക​ളാ​യ റാ​ഷി​ദ (38), ബൈ​ജു (42) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്

അ​രീ​ക്കോ​ട് : സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ബ​ന്ധം സ്ഥാ​പി​ച്ച്‌​ യു​വാ​വി​ല്‍ ​നി​ന്ന് 11 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ദമ്പ​തി​ക​ള്‍ പിടിയി​ല്‍. തി​രു​വ​ന​ന്ത​പു​രം വ​ര്‍​ക്ക​ല സ്വ​ദേ​ശി​ക​ളാ​യ റാ​ഷി​ദ (38), ബൈ​ജു (42) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്. അ​രീ​ക്കോ​ട് ക​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​ല്‍ ​നി​ന്നാ​ണ് പ​ണം ത​ട്ടി​യ​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​ പ​രി​ച​യ​പ്പെ​ട്ട കേസിലെ മു​ഖ്യ​പ്ര​തി​യാ​യ റാ​ഷി​ദ തൃ​ശൂ​രി​ലെ അ​നാ​ഥാ​ല​യ​ത്തി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് യു​വാ​വി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. അ​ര്‍​ബു​ദ​രോ​ഗ ബാ​ധി​ത​യാ​ണെ​ന്നും ചി​കി​ത്സ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍​ക്ക്​ പ​ണ​മാ​വ​ശ്യ​മു​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണ് യു​വ​തി​യും ഭ​ര്‍​ത്താ​വും പ​ണം യുവാവിൽ നിന്ന് പണം ത​ട്ടി​യെ​ടു​ത്ത​ത്. മ​ക​ളു​ടെ ഫോ​ട്ടോ കാ​ണി​ച്ചാ​ണ് ഇ​രു​വ​രും ബ​ന്ധം സ്ഥാ​പി​ച്ച​തെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : ദിവസവും ചൂടുവെള്ളത്തില്‍ അല്‍പം ഏലയ്ക്കയിട്ട് കുടിക്കൂ : ​ഗുണങ്ങളേറെ

ഇവരുടെ ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ​തോ​ടെ യുവാവ് അ​രീ​ക്കോ​ട് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. അ​രീ​ക്കോ​ട് എ​സ്.​എ​ച്ച്‌.​ഒ സി.​വി. ലൈ​ജു​മോ​ന്‍ ആണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്.​ഐ അ​ഹ്മ​ദ്, എ.​എ​സ്.​ഐ രാ​ജ​ശേ​ഖ​ര​ന്‍, വ​നി​ത ഓ​ഫി​സ​ര്‍ ജ​യ​സു​ധ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി പി​ടി​കൂ​ടി​യ​ത്. വ​ഞ്ച​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി മ​ഞ്ചേ​രി സി.​ജെ.​എം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button