Latest NewsNews

പള്ളിവികാരി ചമഞ്ഞ് വീട്ടമ്മമാരുടെ പക്കൽ നിന്നും പണം തട്ടിയെടുത്തു:42-കാരൻ പിടിയിൽ

വെള്ളറട : പള്ളിവികാരി ചമഞ്ഞ് തട്ടിപ്പ് നടത്തിയിരുന്നയാൾ പിടിയിൽ. കാഞ്ഞിരംകുളം വില്ലേജിൽ ചാണി പണ്ടാരവിള കനാൽ കോട്ടേജിൽ ഷിബു എസ്. നായരാണ് (42) പിടിയിലായത്. കുന്നത്തുകാൽ മാണിനാട് കുണ്ടറത്തലവിളാകം വീട്ടിൽ ശാന്തയുടെ (62) പരാതിയെ തുടർന്നാണ് വെള്ളറട പൊലീസ് ഇയാളെ പിടികൂടിയത്.

മണിവിളയിലെ ആർ.സി പള്ളിയിലെ വികാരിയാണെന്ന് പറഞ്ഞാണ് ഇയാൾ ശാന്തയുടെ വീട്ടിലെത്തുന്നത്. തുടർന്ന് നിര്‍ധന വിധവകള്‍ക്ക് ഇടവക ധനസഹായമായി 10 ലക്ഷം രൂപ നല്‍കുന്നുണ്ടെന്നും ശാന്തയുടെ പേരും ഈ പട്ടികയില്‍ ഉണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
തുക ലഭിക്കാനായി ഇടവകയുടെ അനാഥമന്ദിര ഫണ്ടിലേക്ക് 14,700 രൂപ മുന്‍കൂറായി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഒരു മാസത്തിന് മുമ്പ് മരിച്ച ഭര്‍ത്താവിന്റെ ചികിത്സ നടത്തി സാമ്പത്തിക ബാധ്യതയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ സഹായം കിട്ടുമെന്ന പ്രതീക്ഷയില്‍ അയല്‍വാസിയുടെ കൈയില്‍നിന്നു പണം കടം വാങ്ങി നല്‍കി.

Read Also  :  IPL Auction 2022 – വസീം ജാഫര്‍ പഞ്ചാബ് കിംഗ്സിന്റെ ബാറ്റിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞു

പിന്നീട് ഇതിന് കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശാന്ത തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് ഇവർ വെള്ളറട പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളറട പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.സ്റ്റേഷനിലെ സെല്ലില്‍ കിടന്ന് അസഭ്യം പറഞ്ഞ ഇയാള്‍ അവിടെ മലമൂത്ര വിസര്‍ജനം നടത്തിയ ശേഷം തങ്ങള്‍ക്ക് നേരേ വിസര്‍ജ്യം വലിച്ചെറിഞ്ഞെന്നും പോലീസുകാര്‍ പറഞ്ഞു. ഇയാളുടെ പേരില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി തട്ടിപ്പ്, മോഷണം ഉള്‍പ്പെടെ നിരവധി കേസുകളുണ്ടെന്നും വെള്ളറട പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button