ThiruvananthapuramLatest NewsKeralaNattuvarthaNews

ഒമ്പത് വയസ്സുകാരന് പീഡനം : ഓട്ടോഡ്രൈവര്‍ക്ക് 20 വര്‍ഷം കഠിന തടവ്

കാലടി മരുതൂര്‍ക്കടവ് സ്വദേശി ജയകുമാറി(53)നെയാണ് 20 വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്

തിരുവനന്തപുരം: ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കാലടി മരുതൂര്‍ക്കടവ് സ്വദേശി ജയകുമാറി(53)നെയാണ് 20 വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണമെന്നും ജഡ്ജി ആര്‍.ജയകൃഷ്ണന്‍ വിധിയില്‍ വ്യക്തമാക്കി.

2019 ജൂണ്‍ 27 വൈകിട്ട് ആറിനാണ് കേസിനാസ്പദമായ സംഭവം. ഓട്ടോ ഡ്രൈവറായ പ്രതിയുടെ വീടിന്റെ മുകളിലത്തെ നിലയിലാണ് കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. ട്യൂഷന്‍ കഴിഞ്ഞ് വന്ന മൂന്നാം ക്ലാസുകാരനായ കുട്ടിയെ പ്രതി തന്റെ വീട്ടിനുള്ളിലേക്ക് വിളിച്ചു കൊണ്ടുപോയി. പ്രതി കുട്ടിയെ തന്റെ മടിയില്‍ പിടിച്ചിരുത്തിയതിന് ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.

Read Also : മോഡലുകളുടെ മരണത്തിൽ മറ്റൊരു വഴിത്തിരിവ്, ഹോട്ടലുടമയ്‌ക്കെതിരെ പോക്സോ കേസ്: സൈജു തങ്കച്ചനും അഞ്ജലിയും ചിത്രീകരിച്ചു

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. പ്രതി നല്‍കുന്ന നഷ്ടപരിഹാരത്തിന് പുറമേ സര്‍ക്കാരും നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്. ഫോര്‍ട്ട് എസ് ഐയായിരുന്ന എം.കെ.പ്രമോജാണ് കേസ് അന്വേഷിച്ചത്. 10 സാക്ഷികളേയും പന്ത്രണ്ട് രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button