KottayamLatest NewsKeralaNattuvarthaNews

പോ​സ്റ്റ് ഓ​ഫി​സി​ന്‍റെ പൂ​ട്ട്​ ത​ക​ര്‍ത്ത് മോഷണം : അ​ന്ത​ർ ജി​ല്ല മോ​ഷ്ടാ​വ് അറസ്റ്റിൽ

കൊ​ല്ലം സ്വ​ദേ​ശി ക​ര​വാ​ളൂ​ർ വ​ട്ട​മ​ൺ സ​ജി മ​ന്ദി​ര​ത്തി​ൽ സ​നോ​ജ്​ ആ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്

കോ​ട്ട​യം: ത​ല​യോ​ല​പ്പ​റ​മ്പ് പോ​സ്റ്റ് ഓ​ഫി​സി​ന്‍റെ പൂ​ട്ട്​ ത​ക​ര്‍ത്ത് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. അ​ന്ത​ർ ജി​ല്ല മോ​ഷ്ടാ​വ്, കൊ​ല്ലം സ്വ​ദേ​ശി ക​ര​വാ​ളൂ​ർ വ​ട്ട​മ​ൺ സ​ജി മ​ന്ദി​ര​ത്തി​ൽ സ​നോ​ജ്​ ആ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ആണ് കേസിനാസ്പദമായ സംഭവം. പോ​സ്റ്റ്​ ഓ​ഫി​സ്​ കെ​ട്ടി​ട​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു​വ​ശ​ത്തെ ഓ​ഫി​സ്​ വാ​തി​ലി​ന്‍റെ പൂ​ട്ട്​ ത​ക​ര്‍ത്ത് ഓ​ഫി​സി​നു​ള്ളി​ല്‍ ക​യ​റി മേ​ശ​വ​ലി​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 16,300 രൂ​പ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് അറസ്റ്റിലായത്.

Read Also : കലൂരിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ വിദ്യാർത്ഥിനികളും: മയക്കുമരുന്ന് നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി മൊഴി

മോ​ഷ​ണം ന​ട​ന്ന സ്ഥ​ല​ത്തു ​നി​ന്ന്​ കി​ട്ടി​യ പ്രി​ന്‍റ്​ പ​രി​ശോ​ധി​ച്ച് ഫിം​ഗ​ർ പ്രി​ന്‍റ്​ ബ്യൂ​റോ​യി​ൽ ​നി​ന്ന്​ കി​ട്ടി​യ റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും പ്ര​തി​യു​ടെ ഫോ​ട്ടോ വാ​ട്ട്സ്ആ​പ്പി​ലൂ​ടെ എ​ല്ലാ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം പ്ര​തി ത​ല​യോ​ല​പ്പ​റ​മ്പ് ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്ത്​ നി​ൽ​ക്കു​ന്ന​തു​ക​ണ്ട് ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ച​റി​ഞ്ഞ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി പു​ന​ലൂ​ർ, അ​ഞ്ച​ൽ, പാ​ലോ​ട്, ച​ട​യ​മം​ഗ​ലം എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​മ്പ​ത്​ മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി​യാ​ണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button