Latest NewsKeralaNews

‘പന്നികൾക്ക് എല്ലിൻ കഷണങ്ങളോടല്ല മനുഷ്യവിസർജ്യത്തോടാണ് പഥ്യം’: ലോകായുക്തയ്ക്ക് മറുപടിയുമായി കെ.ടി ജലീൽ

മലപ്പുറം : പട്ടി എല്ലുമായി ഗുസ്തി കൂടട്ടെയെന്ന ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ പരാമർശത്തിന് മറുപടിയുമായി മുൻമന്ത്രി കെ.ടി ജലീൽ. പന്നികൾക്ക് എല്ലുകളോട് പണ്ടേ താത്പര്യമില്ല, മനുഷ്യവിസർജ്യത്തോടാണ് പഥ്യമെന്നും, അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് പന്നികൾക്ക് ഇഷ്ടമെന്നും ജലീൽ പറഞ്ഞു. അദ്ധ്വാനിച്ച് തിന്നുന്ന ഏര്‍പ്പാട് പണ്ടേ പന്നികള്‍ക്കില്ല. മറ്റുള്ളവര്‍ ഉണ്ടാക്കിയത് നശിപ്പിച്ച് തിന്നാണ് ശീലമെന്നും അദ്ദേഹം പരോക്ഷമായി വിമർശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.

Read Also  :  ‘ഡിഎൻഎ മോഷ്ടിക്കപ്പെട്ടേയ്ക്കും’ : റഷ്യയിൽ വച്ച് മക്രോൺ കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചുവെന്ന് റിപ്പോർട്ട്

കുറിപ്പിന്റെ പൂർണരൂപം :

പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം; ————————————- പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യം. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം. അദ്ധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുമ്പേ പന്നികൾക്ക് ഇല്ല. മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി.

Read Also  : എല്ലാ കൊല്ലവും നൂറ് ദിനങ്ങൾ ഉണ്ടല്ലോ: പദ്ധതികൾ പാതിവഴിയിക്ക് കിടക്കുമ്പോൾ രണ്ടാം നൂറുദിന പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

കാട്ടുപന്നികൾക്ക് ശുപാർശ മാത്രമാണ് ശരണം. പന്നി ബന്‌ധുക്കളും തഥൈവ. മുബൈയിലെ ആന്ധ്രക്കാരൻ കർഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോൽസാഹിയായ പാവം കർഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു. കൊളീജിയം കർഷകർ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുൻകരുതൽ എടുത്തില്ലെങ്കിൽ ആന്ധ്ര കർഷകന്റെ ഗതി വരും. ജാഗ്രതൈ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button