Latest NewsIndia

‘ആധുനിക കാലത്തെ ജിന്നയായ രാഹുൽ, രാജീവ് ഗാന്ധിയുടെ മകൻ തന്നെയോ?’ : ഹിമന്ത ബിശ്വ ശർമ

ഡെറാഡൂൺ: രാഹുൽ ഗാന്ധിയെ ആധുനികകാലത്തെ ജിന്ന എന്ന് വിശേഷിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ‘ പുതിയ കാലത്തെ ജിന്ന’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചത് ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിലാണ്. ബാലാകോട്ട് സർജിക്കൽ സ്ട്രൈക്കിന് രാഹുൽ തെളിവ് ചോദിച്ച സംഭവത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങൾ യഥാർത്ഥത്തിൽ രാജീവ് ഗാന്ധിയുടെ മകൻ ആണോ അല്ലയോ എന്ന് ഞങ്ങൾ എപ്പോഴെങ്കിലും നിങ്ങളോട് ചോദിച്ചിട്ടുണ്ടോ?. 1947-ൽ, മുഹമ്മദലി ജിന്ന എങ്ങനെ സംസാരിച്ചുവോ അതുപോലെയാണ് ഇപ്പോൾ രാഹുൽ ഗാന്ധി സംസാരിക്കുന്നത്. ഒരു തരത്തിൽ നോക്കിയാൽ, ആധുനികകാലത്തെ ജിന്നയാണ് രാഹുൽ ഗാന്ധി.’ ശർമ പ്രസംഗിച്ചു.

അസം മുഖ്യമന്ത്രിയുടെ ഈ വിവാദപരാമർശത്തിനു നേരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. തലസ്ഥാനമായ ഗുവാഹത്തിയിൽ, കോൺഗ്രസ് പ്രവർത്തകർ ഹിമന്ത ബിശ്വ ശർമയുടെ കോലം കത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button