Latest NewsNewsInternational

സ്‌കൂളില്‍ മാംസാഹാരത്തിന് വിലക്ക്, സസ്യാഹാരം നിര്‍ബന്ധമാക്കി : എതിര്‍പ്പുമായി ഒരുവിഭാഗം

ലങ്കാഷെയര്‍ : സ്‌കൂളില്‍ മാംസാഹാരത്തിന് വിലക്ക് ഏര്‍പ്പെടുത്തി, പകരം സസ്യാഹാരം നിര്‍ബന്ധമാക്കി സ്‌കൂള്‍ അധികൃതര്‍. ഉച്ചഭക്ഷണമായി സസ്യാഹാരം മാത്രം കൊണ്ടുവരണമെന്ന നിര്‍ദ്ദേശമാണ് സ്‌കൂള്‍ അധികൃതര്‍ മുന്നോട്ട് വച്ചിരിക്കുന്നത് . എന്നാല്‍ ഇതിനെ എതിര്‍ത്ത് ഒരു വിഭാഗം രക്ഷിതാക്കള്‍ രംഗത്ത് എത്തി.

Read Also: മൂന്നാം ഭാര്യയും ഇമ്രാനെ ഉപേക്ഷിക്കുന്നു : ഇമ്രാന്റെ ആഡംബര വീട് ‘ബനി ഗാല’ ഉപേക്ഷിച്ച് ബുഷ്റ

ലങ്കാഷെയറിലെ നെല്‍സണിനടുത്തുള്ള ബാരോഫോര്‍ഡ് പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ വെജിറ്റേറിയന്‍ ആഹാരം മാത്രമേ കൊണ്ടുവരാന്‍ പാടുള്ളൂവെന്നും മാംസം കൊണ്ടുവരുന്നത് ഒഴിവാക്കാനുമാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് .

ഈ നിയമം കഴിഞ്ഞ വര്‍ഷമാണ് സ്‌കൂള്‍ അധികൃതര്‍ കൊണ്ടുവന്നതെങ്കിലും, ഈ ആഴ്ച ആദ്യമാണ് മാതാപിതാക്കളെ കത്ത് വഴി അറിയിച്ചത് . മാംസാഹാരം കഴിക്കുന്നതിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനാണ് സ്‌കൂള്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിലേക്ക് മാറിയതെന്ന് പ്രധാനാധ്യാപിക റേച്ചല്‍ ടോംലിന്‍സണ്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button