KeralaLatest NewsNews

പെട്രോള്‍ കടം ചോദിച്ചത് നല്‍കിയില്ല: പെട്രോള്‍ പമ്പ് അടിച്ചുതകര്‍ത്ത് അക്രമികള്‍

സംഭവത്തില്‍ മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. ആക്രമണത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്കായുള്ള തെരച്ചിലിലാണ് പൊലീസ്.

കാസര്‍കോട്: ഉളിയത്തടുക്കയില്‍ പെട്രോള് പമ്പില്‍ ആക്രമണം. പെട്രോള്‍ കടം ചോദിച്ചത് നല്‍കാതിരുന്നതിന് പമ്പ് അടിച്ച് തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു. ഉളിയത്തടുക്കയിലെ എ.കെ സണ്‍സ് പെട്രോള്‍ പമ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം. പമ്പിലെ ഓഫീസ് റൂമും ജ്യൂസ് സെന്ററും ഓയില്‍ റൂമും അടിച്ച് തകര്‍ത്തു. ഇരുചക്രവാഹനത്തില്‍ എത്തിയ രണ്ട് പേര്‍ അന്‍പത് രൂപയ്ക്ക് പെട്രോള്‍ കടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് പമ്പുടമ ആരോപിക്കുന്നു.

Read Also: ദേ​ശീ​യ​പാ​ത​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് യുവാക്കൾ : പൊലീസ് പരിശോധനയിൽ കഞ്ചാവ് പിടികൂടി

ജീവനക്കാര്‍ എതിര്‍ത്തതോടെ ഇവര്‍ പോയെങ്കിലും ഇന്നലെ വൈകുന്നേരം സുഹൃത്തുക്കളുമായി സംഘടിച്ചെത്തി പമ്പുടമയുടെ അനുജനെ ആക്രമിച്ചു. പിന്നീട് ഇന്ന് പുലര്‍ച്ചെ സംഘം വീണ്ടുമെത്തിയാണ് ഓഫീസ് റൂം അടക്കമുള്ളവ അടിച്ച് തകര്‍ത്തത്. സംഭവത്തില്‍ മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. ആക്രമണത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്കായുള്ള തെരച്ചിലിലാണ് പൊലീസ്. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും നാളെ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ അടച്ചിടാന്‍ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button