Latest NewsNewsIndia

പിഎസ്എൽവി സി 52 വിക്ഷേപണം വിജയകരം: അടുത്ത ദൗത്യവുമായി ഉടൻ കാണാമെന്ന് ഐഎസ്ആർഒ ചെയർമാൻ

റഡാർ ഇമേജിംഗ് ഉപഗ്രഹം ആയതുകൊണ്ട് തന്നെ ഇഒഎസ് 04ന് ഏത് കാലാവസ്ഥയിലും ഭൂപ്രദേശങ്ങളുടെ മിഴിവേറിയ ചിത്രങ്ങൾ പകർത്താൻ സാധിക്കും.

ബംഗളൂരു: ഐഎസ്ആർഒയുടെ 2022ലെ ആദ്യ വിക്ഷേപണം വിജയിച്ചു. പിഎസ്എൽവി സി 52 വഹിച്ചിരുന്ന മൂന്ന് ഉപഗ്രഹങ്ങളെയും വിജയകരമായി നിർദ്ദിഷ്ട ഭ്രമണപഥത്തിൽ സ്ഥാപിച്ചു. ഐഎസ്ആർഒ ചെയർമാനായി എസ്. സോമനാഥ് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്. അടുത്ത ദൗത്യവുമായി ഉടൻ കാണാമെന്ന് വിജയത്തിന് ശേഷം ഐഎസ്ആർഒ ചെയർമാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Also read: എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോക്കെതിരെ മുതിർന്ന നേതാക്കളുടെ പരാതിപ്രവാഹം: പരിഹാരശ്രമത്തിന് ദേശീയ നേതൃത്വം

റഡാർ‌ ഇമേജിംഗ് ഉപഗ്രഹമായ ഇഒഎസ് 04 ആണ് ഈ ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. ഇൻസ്പയർ സാറ്റ് 1, ഐഎൻഎസ് 2 ടിഡി എന്നീ ചെറു ഉപഗ്രഹങ്ങളും ദൗത്യത്തിന്റെ ഭാഗമായി. ഐഎസ്ആർഒയുടെ പണ്ട് മുതലുള്ള രീതി അനുസരിച്ച് റിസാറ്റ് 1എ ആയിരുന്ന ഉപഗ്രഹം പേര് മാറ്റി ഇഒഎസ് 04 ആക്കി വിക്ഷേപിക്കുകയായിരുന്നു.

റഡാർ ഇമേജിംഗ് ഉപഗ്രഹം ആയതുകൊണ്ട് തന്നെ ഇഒഎസ് 04ന് ഏത് കാലാവസ്ഥയിലും ഭൂപ്രദേശങ്ങളുടെ മിഴിവേറിയ ചിത്രങ്ങൾ പകർത്താൻ സാധിക്കും. കാർഷിക ഗവേഷണത്തിനും, വനപ്രദേശങ്ങളെയും തോട്ട മേഖലകളെയും നിരീക്ഷിക്കുന്നതിനും, പ്രളയ സാധ്യതാ പഠനത്തിനും, മണ്ണിനെ കുറിച്ചുള്ള ഗവേഷണത്തിനും എല്ലാം ഇഒഎസ് 04 നൽകുന്ന വിവരങ്ങൾ മുതൽക്കൂട്ടാകുമെന്ന് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നു. ഇഒഎസ് 04ന് പത്ത് വർഷത്തെ ദൗത്യ കാലാവധിയാണ് നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button