Latest NewsKeralaNews

എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോക്കെതിരെ മുതിർന്ന നേതാക്കളുടെ പരാതിപ്രവാഹം: പരിഹാരശ്രമത്തിന് ദേശീയ നേതൃത്വം

പരാതികള്‍ പരിഹരിക്കാന്‍ പരാതിക്കാരോട് ദില്ലിയില്‍ എത്താന്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ആവശ്യപ്പെട്ടു.

കൊച്ചി: എൻ സി പി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയുടെ ഏകാധിപത്യ ശൈലിക്കെതിരെ മുതിര്‍ന്ന നേതാക്കള്‍ കൂടി രംഗത്തെത്തിയതോടെ പ്രശ്നത്തിൽ ദേശീയ നേതൃത്വം ഇടപെടുന്നു. പരാതികള്‍ പരിഹരിക്കാന്‍ പരാതിക്കാരോട് ദില്ലിയില്‍ എത്താന്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ആവശ്യപ്പെട്ടു. ബോര്‍ഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലേക്ക് പി.സി ചാക്കോ പണം വാങ്ങി നിയമനം നടത്തുകയാണെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

Also read: ‘ഓപ്പറേഷൻ സൈലൻസ്’: ഒരാഴ്ച ഇരുചക്ര വാഹന പരിശോധന കർശനമാക്കും

പി.സി ചാക്കോയ്ക്ക് എതിരെ ഏറെ ഗുരുതരമായ ആരോപണങ്ങളാണ് പാർട്ടിയിൽ ഉയരുന്നത്. മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നു, തന്നെ പിന്തുണക്കുന്നവരെ മാത്രം സുപ്രധാന പദവികളിൽ ഇരുത്തി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു, പാര്‍ട്ടിയിലേക്ക് പുതുതായി കടന്നുവരുന്നവര്‍ക്ക് ലക്ഷങ്ങള്‍ കോഴ വാങ്ങി സ്ഥാനമാനങ്ങള്‍ നല്‍കുന്നു എന്നീ ആരോപണങ്ങളാണ് പി.സി ചാക്കോക്കെതിരെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉന്നയിക്കുന്നത്. ഏറ്റവും ഒടുവിലായി, ഉന്നതാധികാര സമിതിയായ കോര്‍ കമ്മിറ്റിയില്‍നിന്ന് പി.സി ചാക്കോ മൂന്ന് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുകയും കൂടി ചെയ്തതോടെയാണ് പാർട്ടിയിലെ ഭിന്നത രൂക്ഷമായത്.

ഒഴിവാക്കപ്പെട്ട എൻ.എ മുഹമ്മദ് കുട്ടി, ജോസ് മോന്‍, വര്‍ക്കല രവികുമാര്‍ എന്നിവർ സംഭവത്തിൽ അധ്യക്ഷനെതിരെ ദേശീയ നേതൃത്വത്തിനോട് പരാതിപ്പെട്ടു. പരാതി ഗൗരവകരമാണെന്ന് കണ്ടതോടെയാണ് ദേശീയ നേതൃത്വം നേതാക്കളോട് ദില്ലിയിൽ ചര്‍ച്ചക്ക് വരാൻ നിർദേശിച്ചത്. എന്നാല്‍ ശരത് പവാറിന് കൊവിഡ് ബാധിച്ചതോടെ യോഗം പിന്നീട് ചേരുമെന്ന് പാർട്ടി നേതാക്കളെ അറിയിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button