Latest NewsNewsInternational

ഭർത്താവ് മരിച്ചാൽ വിധവ അപരിചിതനുമായി സെക്സിൽ ഏർപ്പെടണം: വിചിത്രമായ ആചാരത്തിനെതിരെ പ്രതിഷേധം

ഈ ആചാരം യാതൊരു സുരക്ഷാ മുൻകരുതലുകളും കൂടാതെ വേണം ചെയ്യാൻ എന്നാണ് വിശ്വാസം

കെനിയ: ഭർത്താവ് മരിച്ചാൽ ആചാരങ്ങളുടെ ഭാഗമായി വിധവ അപരിചിതനുമായി മൂന്ന് ദിവസം സെക്സിൽ ഏർപ്പെടണം. പടിഞ്ഞാറൻ കെനിയയിലെ ലുവോ ഗോത്രത്തിൽ പെട്ട സ്ത്രീകളാണ് വിചിത്രമായ ഈ ആചാരം അനുഷ്ഠിക്കുന്നത്. ഭർത്താവ് മരിക്കുമ്പോൾ വിധവയാകുന്ന സ്ത്രീകൾക്ക് സമൂഹത്തിൽ സ്വാഭാവിക ജീവിതം സാധ്യമാകണമെങ്കിൽ ആചാര പ്രകാരം അപരിചിതനായ ഒരാളുമൊത്ത് തുടർച്ചയായി മൂന്നു ദിവസം സെക്സിൽ ഏർപ്പെട്ടേ മതിയാവൂ. ഫലസിദ്ധി ഉറപ്പിക്കണമെങ്കിൽ, ഈ ആചാരം യാതൊരു സുരക്ഷാ മുൻകരുതലുകളും കൂടാതെ വേണം ചെയ്യാൻ എന്നാണ് വിശ്വാസം.

ഇത്തരത്തിൽ വരുന്ന പുരുഷന്മാർ പലരും കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്നവരാണ്. അതിനാൽ ഇരകളാകുന്ന സ്ത്രീകൾക്ക് എയ്ഡ്‌സോ മറ്റുള്ള ഗുഹ്യരോഗങ്ങളോ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ ഇങ്ങനെയുള്ള നിർബന്ധിതരതിയിൽ ഏർപ്പെട്ട ശേഷമുണ്ടാവുന്ന ഗർഭങ്ങൾ ഏറിയ പങ്കും സ്ത്രീകൾക്ക് ബാധ്യതയാണ്. ദീർഘകാലംഒപ്പമുണ്ടായിരുന്ന ഭർത്താവ് മരണപ്പെടുമ്പോൾ ഉണ്ടാകുന്ന ട്രോമയിൽ നിന്ന് മോചിതമാവും മുമ്പാണ് ഈ നിർബന്ധിത ലൈംഗികപീഡനംനടക്കുന്നതെന്ന് ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ വ്യക്തമാക്കുന്നു.

കണ്ണൂരിൽ സ്ഫോടക വസ്തുക്കളുടെ വിനിമയം തടയാനും പടക്ക ശാലകൾക്ക് വിലക്ക് ഏർപ്പെടുത്താൻ മുഖ്യമന്ത്രി ധൈര്യം കാണിക്കണം

എന്നാൽ ഭർത്താവിന്റെ മരണത്തോടെ ഭാര്യയുടെ ദേഹത്തുണ്ടാകുന്ന അയാളുടെ ആത്മാവിന്റെ അശുദ്ധ സാന്നിധ്യത്തിൽ നിന്ന് ഭാര്യയെ മോചിപ്പിക്കാനാണ് ആഭിചാര ക്രിയകളടങ്ങിയ ഈ ചടങ്ങെന്നാണ് ഗോത്രത്തിലെ മൂതിർന്നവർ പറയുന്നത്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് വിൻഡോ ക്ലെൻസിംഗ് എന്ന ഈ ചടങ്ങിനുള്ളത്. വീടിനുമുന്നിൽ താൽക്കാലികമായി കെട്ടിഉയർത്തിയ കൂരയിൽ വെറും തറയിൽ, ഈ അപരിചിതനോടൊത്ത് സെക്‌സ് നടത്തുന്നതോടെയാണ് ചടങ്ങിന്റെ തുടക്കം. ആദ്യ ലൈംഗിക ബന്ധത്തിന് മുമ്പ് ഒരു കോഴിയെ കൊന്നു കറിവെച്ച് സ്ത്രീ അപരിചിതനെ ഊട്ടണം. നേരം ഇരുട്ടിയ ശേഷം, വസ്ത്രങ്ങൾ തറയിൽ ഉപേക്ഷിച്ചുകൊണ്ട് നടത്തപ്പെടുന്ന സെക്‌സിന്റെ രണ്ടാം ഘട്ടം കട്ടിലിലാണ്.

പുലർച്ചെ തറയിൽ കിടന്ന തഴപ്പായയും ഉരിഞ്ഞിട്ട വസ്ത്രങ്ങളും ഉൾപ്പെടെ എല്ലാം അഗ്നിക്കിരയാക്കണം. അതിനു ശേഷം, ചടങ്ങിന് വന്നെത്തിയ അന്യപുരുഷൻ വിധവയുടെ ദേഹത്തെ സകല രോമങ്ങളും ക്ഷൗരം ചെയ്തുകളയും. ഇത്തരത്തിൽ മൂന്നുദിവസം ഇയാൾക്കൊപ്പം കൂരയിൽ കഴിച്ചു കൂട്ടിയ ശേഷം, നാലാം ദിവസം ഭർത്താവുമൊത്ത് കഴിഞ്ഞിരുന്ന വീട് കഴുകിയിറക്കിയ ശേഷമേ വിധവയായ സ്ത്രീക്ക് സ്വന്തം വീട്ടിലേക്ക് വരാനാകൂ. അതുവരെ മക്കൾക്ക് പോലും വീട്ടിലേക്ക് തിരികെ പ്രവേശിക്കാനാവില്ല. ഭർത്താവിന്റെ മരണശേഷം ശുദ്ധിക്രിയ ചടങ്ങുകൾ ആചരിക്കാതെ തുടർന്ന് ജീവിച്ചാൽ മക്കൾക്ക് ദുർമരണം, ആധിവ്യാധികൾ എന്നിവ ഉണ്ടാകുമെന്ന് ലുവോ ഗോത്രത്തിലെ അമ്മമാർ ഭയക്കുന്നു.

മത്സ്യബന്ധന വലയിൽ ഭീമൻ തിമിംഗല സ്രാവ് കുടുങ്ങി

പതിറ്റാണ്ടുകളായി ഇങ്ങനെ ഒരു ചടങ്ങുകൾ ആചരിച്ചു വരുന്നതിനാൽ ജോട്ടർമാർ എന്നറിയപ്പെടുന്ന ഒരു കൂട്ടം പ്രൊഫെഷണൽ ശുദ്ധിക്രിയക്കാർ ലുവോ ഗോത്രത്തിലുണ്ട്. ഇങ്ങനെ ഒരു മരണവീട്ടിലെത്തി വിധവയോടൊത്ത് മൂന്നുനാൾ രതിയിൽ ഏർപ്പെട്ട് അവരെ ശുദ്ധീകരിക്കുന്നതിന് നാനൂറു ഡോളർ വരെ പ്രതിഫലമായി കൈഈടാക്കുന്ന ആഭിചാരവിദഗ്ധരും ഉണ്ട്. തലമുറകളായി പുരുഷാധിപത്യത്തിൽ പുലരുന്ന ലുവോ ഗോത്രത്തിൽ മുതിർന്ന പുരുഷന്മാർ പറയുന്നതാണ് അവസാനവാക്ക്. ഇവർക്കെതിരെ മറുത്തൊരക്ഷരം പറഞ്ഞാൽ അത് കൊടിയ അപരാധമായി കണക്കാക്കപ്പെടും. എന്നാൽ ഈ ദുരാചാരത്തിൽ സഹികെട്ട് അതിനെതിരെ സംഘടിച്ച് ശബ്ദമുയർത്തുകയാണ് ലുവോ ഗോത്രത്തിലെ ചില സ്ത്രീകൾ.

shortlink

Post Your Comments


Back to top button