KottayamKeralaNattuvarthaLatest NewsNewsCrime

തട്ടിയെടുത്തത് ലക്ഷങ്ങൾ, പണം കൊണ്ട് ചെരുപ്പുകൾ വാങ്ങിക്കൂട്ടും: ശൈലജ ടീച്ചറെ അപമാനിച്ച ബെന്നി വീണ്ടും കുടുങ്ങിയതിങ്ങനെ

കോട്ടയം: അടവിന് ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ പിടികൂടി പോലീസ്. വയനാട് സ്വദേശി മുക്കത്ത് ബെന്നി(43)യെയാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. ഇയാളുടെ ലോഡ്ജ് മുറിയില്‍ എത്തിയ പോലീസ് അമ്പരന്നു. മുറിക്കുള്ളിൽ നിറയെ ചെരുപ്പുകൾ. ഏറെയും സ്ത്രീകളുടേത്. 400 ജോടിയോളം ചെരുപ്പുകളാണ് ലോഡ്ജ് മുറിയിൽ ഉള്ളതെന്ന് പോലീസ് വ്യക്തമാക്കുന്നു.

ചെരിപ്പുകളോട് അതിയായ ഭ്രമമുള്ള ആളാണ് ബെന്നിയെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ചെരിപ്പുകള്‍ വാങ്ങാനും ആഡംബര ഹോട്ടലുകളിലെ താമസത്തിനുമാണ് പ്രതി വിനിയോഗിച്ചതെന്നും ഇയാളെ പിടികൂടിയ പാലാ പോലീസ് വ്യക്തമാക്കിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. പാലായിലെ വിവിധ പ്രദേശങ്ങളില്‍നിന്നായി തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നൽകി, ഏകദേശം 15 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടോയെടുത്തത്.

Also Read:കല്ല്യാണ വീട്ടിലെ ബോംബ് സ്ഫോടനം: ഒളിവിൽ ആയിരുന്ന മിഥുൻ പൊലീസിന് കീഴടങ്ങി

സ്ത്രീകള്‍ മാത്രമുള്ള വീടുകളിലാണ് കൂടുതല്‍ തട്ടിപ്പ് നടത്തിയത്. ഫര്‍ണിച്ചറുകള്‍ നല്‍കാമെന്ന് പറഞ്ഞും പണം തട്ടിയിരുന്നു. 1500, 2000 രൂപയാണ് ഓരോ വീടുകളില്‍നിന്നും മുന്‍കൂറായി വാങ്ങിയിരുന്നത്. എന്നാൽ, പണം നൽകിയ ശേഷം ഇയാളെ കുറിച്ച് യാതൊരു വിവരവും ഇല്ലാതായി. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പലരും തിരിച്ചറിഞ്ഞത്. ഏതാനും മാസങ്ങളായി പലയിടങ്ങളിലായി തട്ടിപ്പ് തുടരുകയായിരുന്നു. ചെറിയ തുകയല്ലേ എന്ന് കരുതി ആരും പരാതിപ്പെടാൻ പോയില്ല. എന്നാൽ, ബെന്നിയുടെ മോശം സ്വഭാവമാണ് ഇയാളെ കുടുക്കിയത്. തട്ടിപ്പിനായി വീടുകളിലെത്തുന്ന പ്രതി വീട്ടിലെ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകളും കൈക്കലാക്കിയിരുന്നു. പിന്നീട് ഈ നമ്പറുകളിലേക്ക് വിളിച്ച് ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ, പലരും ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു.

തുടര്‍ന്ന് വനിതാ പോലീസിനെ ഉപയോഗിച്ച് തന്ത്രപൂര്‍വം പ്രതിയെ പാലായിലേക്ക് വിളിച്ചുവരുത്തി തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. ബെന്നിക്കെതിരേ സംസ്ഥാനത്ത് പലയിടത്തും സമാന കേസുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. ആറുമാസം മുമ്പാണ് ഇയാള്‍ ജയിലില്‍നിന്നിറങ്ങിയത്. ഇയാള്‍ക്കെതിരേ മുന്‍ മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരേ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനും വനിതാ ജഡ്ജിയെ ഫോണില്‍വിളിച്ച് അശ്ലീലം പറഞ്ഞതിനും കേസുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button