Latest NewsNewsIndia

ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്ന്: അപൂർവ്വ നേട്ടം കൈവരിച്ച് ഇന്ത്യ

സർവേയിൽ പങ്കെടുത്ത 82 ശതമാനം വ്യവസായികളും ഇന്ത്യയിൽ വളരെ എളുപ്പത്തിൽ ബിസിനസ് തുടങ്ങാൻ കഴിയുമെന്ന് അഭിപ്രായപ്പെടുകയായിരുന്നു.

ദില്ലി: ലോകത്തെ തന്നെ ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ. അഞ്ഞൂറിലേറെ ഗവേഷകർ ചേർന്ന് തയ്യാറാക്കിയ ഗ്ലോബൽ എന്റർപ്രണർഷിപ്പ് മോണിറ്റർ റിപ്പോർട്ട് 2021-22 ലാണ് ഇന്ത്യ ഈ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ദുബായ് എക്സ്പോയിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ലോകത്തെ 47 ഓളം പ്രമുഖ സാമ്പത്തിക ശക്തികൾക്കിടയിൽ രണ്ടായിരത്തിലേറെ ആൾക്കാരിൽ നിന്ന് അഭിപ്രായം തേടിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

Also read: കടം വാങ്ങിയ അയ്യായിരം രൂപ തിരിച്ചു ചോദിച്ചു: കൊച്ചുമകൻ മുത്തച്ഛനെ തല്ലിക്കൊന്നു

സർവേയിൽ പങ്കെടുത്ത 82 ശതമാനം വ്യവസായികളും ഇന്ത്യയിൽ വളരെ എളുപ്പത്തിൽ ബിസിനസ് തുടങ്ങാൻ കഴിയുമെന്ന് അഭിപ്രായപ്പെടുകയായിരുന്നു. പ്രാദേശിക സംരംഭകത്വ സാഹചര്യം, സംരംഭകത്വ പ്രവർത്തനം, സംരംഭകരോടുള്ള മനോഭാവം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളോടാണ് സർവേയിൽ പങ്കെടുത്ത വ്യവസായികൾ പ്രതികരിച്ചത്.

ഇന്ത്യയിൽ ബിസിനസ് തുടങ്ങാൻ ഒട്ടനവധി സാദ്ധ്യതകൾ ഉണ്ടെന്ന് ഭൂരിഭാഗം വ്യവസായികളും അഭിപ്രായപ്പെട്ടു. തങ്ങൾക്ക് ബിസിനസ് തുടങ്ങാനുള്ള ശേഷിയും അറിവും ഉണ്ടെന്നാണ് 86 ശതമാനം ഇന്ത്യക്കാരും കരുതുന്നത്. എന്നാൽ, സർവേയിൽ പങ്കെടുത്ത 54 ശതമാനം പേരും തകർച്ച ഭയന്ന് വരുന്ന മൂന്ന് വർഷങ്ങളിൽ ബിസിനസ് തുടങ്ങാൻ മടിക്കുകയാണ്. ഭയം മൂലം ബിസിനസ് തുടങ്ങാൻ മടിക്കുന്ന കൂടുതൽ ആൾക്കാരുള്ള രാജ്യങ്ങളിൽ രണ്ടാമതാണ് ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button