KozhikodeKeralaLatest NewsNews

സ്‌കൂളുകളിലെ ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം: ജിഫ്രി മുത്തുക്കോയ തങ്ങൾ

ഹിജാബ് നിരോധനം, വിവാഹ പ്രായത്തിലെ മാറ്റം എന്നിവ മത സ്വാതന്ത്ര്യം ഹനിക്കുമെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു.

കോഴിക്കോട്: കർണാടകയിലെ സ്‌കൂളുകളിലെ ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമാണെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണ് ഹിജാബ് എന്നും, മുസ്‌ലിം സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also read: ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്ന്: അപൂർവ്വ നേട്ടം കൈവരിച്ച് ഇന്ത്യ

‘ഹിജാബിന്റെ പേരിൽ ആവശ്യമില്ലാത്ത ചർച്ചകളാണ് നടക്കുന്നത്. ഹിജാബ് നിരോധനം, വിവാഹ പ്രായത്തിലെ മാറ്റം എന്നിവ മത സ്വാതന്ത്ര്യം ഹനിക്കും’ മുത്തുക്കോയ തങ്ങൾ പറഞ്ഞു. കോഴിക്കോട് സമസ്ത പ്രവാസി ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ.

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടെയാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഈ പ്രതികരണം. ഹിജാബ് നിരോധിച്ച തീരുമാനത്തിന് എതിരായ ഹർജി കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹർജിയിലെ വാദം തുടരുകയാണ്. ഭരണഘടനാപരമായ വിഷയങ്ങള്‍ ഉൾപ്പെട്ടതിനാൽ ഹർജിയിൽ വിശദമായി വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചെതെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ചോദിച്ചു. സര്‍ക്കാര്‍ നിയോഗിച്ച എംഎല്‍എ അധ്യക്ഷനായ സമിതിക്ക് ഹിജാബ് നിരോധിക്കാന്‍ അധികാരം ഇല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. മതവിശ്വാസത്തിന്‍റെ ഭാഗമാണ് ഹിജാബ് എന്നും, ഹിജാബ് ധരിക്കുന്നത് മൗലികാവകാശങ്ങളിൽ ഉൾപ്പെടുമെന്നും അവർ ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ സ്‌കൂൾ, കോളേജ് വിദ്യാര്‍ത്ഥിനികളാണ് വിഷയത്തിൽ ഹര്‍ജിയുമായി കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button