PalakkadLatest NewsKeralaNattuvarthaNews

സുഹൃത്തിനെ കൊ​ന്നു കു​ഴി​ച്ചു​മൂ​ടി : വെ​ളി​പ്പെ​ടു​ത്തലുമായി മോ​ഷ​ണ​ക്കേ​സ് പ്ര​തി​

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫി​റോ​സ് ആ​ണ് സു​ഹൃ​ത്ത് ആ​ഷി​ഖി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ​ത്

പാ​ല​ക്കാ​ട്: സുഹൃത്തിനെ കൊ​ന്നു കു​ഴി​ച്ചു​മൂ​ടി​യ​താ​യി യു​വാ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫി​റോ​സ് ആ​ണ് സു​ഹൃ​ത്ത് ആ​ഷി​ഖി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ​ത്. മോ​ഷ​ണ​ക്കേ​സി​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പ്രതിയുടെ വെളിപ്പെടുത്തൽ.

യുവാവിന്റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ട്ടാ​മ്പി പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

Read Also : വി​നോ​ദ​യാ​ത്ര​യ്ക്കിടെ വെ​ള്ള​മാ​ണെ​ന്ന് ക​രു​തി ആ​സി​ഡ് കു​ടി​ച്ചു : വി​ദ്യാ​ര്‍​ഥി ആശുപത്രി​യി​ല്‍

2015-ല്‍ ​ന​ട​ന്ന മോ​ഷ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മു​ഹ​മ്മ​ദി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍​ന്ന് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ ഇ​ക്കാ​ര്യം പൊ​ലീ​സി​നോ​ടു വെളിപ്പെടുത്തിയത്. ചി​ന​ക്ക​ത്തൂ​രി​ല്‍ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് ആ​ഷി​ഖി​നെ കു​ഴി​ച്ചു​മൂ​ടി​യ​തെ​ന്ന് മു​ഹ​മ്മ​ദ് പൊലീസിനോട് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button