Latest NewsNewsInternational

യുഎസ് യുദ്ധവിമാനങ്ങള്‍ അബുദാബിയില്‍

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ അബുദാബിയിലെത്തി. ആറ് എഫ് 22 യുദ്ധവിമാനങ്ങളാണ് അബുദാബിയില്‍ എത്തിയത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ അബുദാബിയെ ലക്ഷ്യമിട്ട് മൂന്ന് ആക്രമണങ്ങള്‍ നടത്തിയത്. ആക്രമണങ്ങള്‍ക്ക് പിന്നാലെ യുഎഇയ്ക്ക് പിന്തുണയുമായി യുഎസ് രംഗത്ത് എത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് അമേരിക്കയില്‍ നിന്ന് ഫൈറ്റര്‍ ജെറ്റ് വിമാനം യുഎഇ യില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

അബുദാബിക്ക് നേരെയുള്ള ഹൂതി ആക്രമണത്തില്‍ യുഎഇക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യുഎസിന്റെ എഫ്-22 യുദ്ധവിമാനങ്ങള്‍ യുഎഇയില്‍ എത്തിയത്. ഏകദേശം 2,000 യുഎസ് സൈനികര്‍ക്ക് ആതിഥേയത്വം വഹിക്കുന്ന അബുദാബിയിലെ അല്‍-ദാഫ്ര എയര്‍ ബേസിലാണ് റാപ്‌റ്റേഴ്‌സ് ലാന്‍ഡ് ചെയ്തത്. സുരക്ഷ ചൂണ്ടിക്കാട്ടി എത്ര എഫ്-22 വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്നതിനെ കുറിച്ചോ വിമാനത്തെ പിന്തുണയ്ക്കുന്ന എയര്‍മാന്‍മാരുടെ എണ്ണത്തെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button