KeralaLatest NewsNews

ഉറക്കം അകറ്റാൻ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ അടിവസ്ത്രത്തിലും ബാ​ഗിലും ഒളിപ്പിച്ച നിലയിൽ : കെഎസ്ആർടിസി​ ഡ്രൈവർമാർ പിടിയിൽ

പാലക്കാട്: നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പിടിയിൽ. പാലക്കാട് ആലത്തൂര്‍ ദേശീയപാതയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 9 ഡ്രൈവര്‍മാരാണ് കുടുങ്ങിയത്. ഉറക്കം വരാതിരിക്കാനും വേഗത കൂട്ടാനുമാണ് ഇവ ഉപയോഗിക്കുന്നതെന്ന് ഡ്രൈവർമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി 12 ബസുകളിലായിരുന്നു പരിശോധന നടത്തിയത്. ബാഗിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചുവെച്ച രീതിയിലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്. കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കാത്ത രണ്ട് കണ്ടക്ടര്‍മാരെയും പിടികൂടിയിട്ടുണ്ട്. ഒരു മണിക്കൂറില്‍ പതിനാല് ബസുകളില്‍ പരിശോധന നടത്തിയിരുന്നു. പലരും വലിയ രീതിയില്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു.

Read Also  :  എന്താണ് ലസ്സ പനി? ലക്ഷണങ്ങളും കാരണങ്ങളും: അറിയേണ്ടതെല്ലാം

കുഴൽമന്ദത്ത് കഴിഞ്ഞയാഴ്ച രണ്ട് യുവാക്കൾ കെഎസ്ആർടിസി ബസിടിച്ച് മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആലത്തൂരിനും പാലക്കാടിനും ഇടയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button