Latest NewsNews

ഹിജാബ് വിവാദം: ഗവർണർ മുസ്ലിം വിഭാഗത്തെ തുടർച്ചയായി അധിക്ഷേപിക്കുന്നു, പ്രസ്താവന ആർഎസ്എസിന് ഊർജം നൽകുന്നത്: ആനി രാജ

ഡൽഹി: കേരളഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ ഗവർണർ മുസ്ലിം വിഭാഗത്തെ തുടർച്ചയായി അധിക്ഷേപിക്കുകയാണെന്നും ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട്​ ഗവർണർ നടത്തുന്ന പ്രസ്താവനകൾ ആർഎസ്എസിന് ഊർജംനൽകുന്നതാണെന്നും ആരോപണവുമായി ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ. ഭരണഘടനയെ നിഷേധിച്ച് ഗവർണർ നടത്തുന്ന പ്രസ്താവനകളെ രാഷ്ട്രപതി ഗൗരവത്തോടെ കാണണമെന്നും ആനി രാജ പറഞ്ഞു.

മുസ്ലിം സ്ത്രീകൾ ഉന്നതിയിൽ എത്തുന്നതിലും പഠനത്തിൽ മികവ്​ പുലർത്തുന്നതിലും​ ആർഎസ്എസിന്​ വലിയ അസഹിഷ്ണുതയുണ്ടെന്നും അതുകൊണ്ടാണ്​​ ഇത്തരമൊരു നിലപാട്​ സീകരിക്കുന്നതെന്നും ആനി രാജ ആരോപിച്ചു. ശിരോവസ്ത്രം ഇത്രയും വലിയ പ്രശ്​നമാക്കിയത്​ കർണാടക സർക്കാറാണെന്നും തുടക്കത്തിൽതന്നെ അത്​ പരിഹരിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നും ആനി രാജ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button